Gazal : Hi
Zairah: എവിടായിരുന്നു ?
Gazal : തിരക്കായിരുന്നു
Zairah: ഞാനൊരു കാര്‍ഡ് അയച്ചിരുന്നു
Gazal : ആഹ് കിട്ടി , it was nice.
Zairah: വേനല്‍ …, ചുട്ടു പോള്ളുകയായിരുന്നു മഴമേഘമായി നീ inbox il വരുന്നത്
വരെ .
Gazal : ഓ ..
Zairah: കഴിഞ്ഞ ആഴ്ച പതിപ്പില്‍ വന്ന കഥ വായിച്ചു , നന്നായിരുന്നു . ഏറ്റവും
പുതിയത് അല്ലെ ?
Gazal : thanx… പുതിയതൊന്നുമല്ല .college magazine ഇല്‍ വന്നിടുണ്ട് 5 കൊല്ലം മുന്പ്
Zairah: k
Zairah: എന്നോട് ദേഷ്യമാണോ ?
Gazal : എന്തിനു ?
Zairah: എന്തിനെങ്കിലും ?
Gazal : പോടീ ..
Zairah: സ്നേഹമുണ്ടോ എന്നോട് ?
Gazal : അറിയില്ല
Zairah: പ്രണയമുണ്ടോ , ആരോടെങ്കിലും ?
Gazal : ഉണ്ട്
Zairah: ആരോട് ?
Gazal : എന്റേതായ എല്ലാത്തിനോടും
Zairah: ഞാന്‍ നിനക്ക് ആരാ ?
Gazal : ആരുമല്ല .. ആരും
Zairah: നിന്റെ തിരക്കുകള്‍ക്കിടയിലും നീ എനിക്കായി മാറ്റി വയ്ക്കുന്ന ഈ നല്ല
നിമിഷങ്ങളില്‍ മാത്രമാണ് ഞാന്‍ ജീവിക്കുന്നത് .
Gazal : എന്‍റെ എല്ലാ പെണ്‍ സുഹൃത്തുക്കളും ഇത് തന്നെ പറയുന്നു .
Zairah: hm.. കാലം തെളിയിക്കും എന്‍റെ പ്രണയം സത്യമാണെന്ന് ..
Gazal : കാലം കള്ളനാണ് അത് ഓര്‍മകളെ കവരും .
Zairah: എന്‍റെ പ്രണയം നീ അറിയാതിടത്തോളം എനിക്കീ ജീവിതം നരകമാണ് .
Gazal : വിഡ്ഢിത്തം പറയാതെ
Zairah: തീയില്‍ നടക്കുന്ന ഇവള്‍ക്ക് നീ എത്രയോ അകലെയാണെന്നു ഞാന്‍ എന്നേ
മനസിലാക്കിയിരിക്കുന്നു .
Gazal : ചെമ്പക പൂവില്‍ നടന്നിട്ടും കാലു പോല്ളുന്നുവെങ്കില്‍ അത് എന്‍റെ തെറ്റല്ല
Zairah: L
Gazal : നീ എന്നെ അറിയുന്നില്ല എന്നതാ സത്യം
നീ അറിയുന്നില്ല … എന്നെ , എന്‍റെ പ്രണയത്തെ ,എന്‍റെ ഉള്ളിലെ നിന്നെ പോലും …
Zairah: ഇത് ഞാനാണ് Zairah, നിന്റെ വെറുമൊരു വായനക്കാരി .
Gazal : അതെ , നിന്നോട് തന്നെയാണ് പറയുന്നത് .
Zairah: അതായത് ????
Gazal : അതെ , നിന്നെ പ്രണയിക്കാതിരിക്കാന്‍ ആവില്ലെനിക്ക് .
Zairah: എനിക്കിത് വിശ്വസിക്കാമോ ?
Gazal : എനിക്ക് വാക്ക് ഒന്നേയുള്ളൂ
Zairah: thank you so much
Gazal : എന്തിനു ?
Zairah: ഈയുല്ലോളെ പ്രനയിക്കുന്നതിനു
Gazal : you deserve my love dear
Zairah: എന്നുമുണ്ടാകുമോ എനിക്കൊപ്പം ?
Gazal : വിശ്വസിക്കാം കൂടെ കാണും .
Gazal : നിന്നോട് പറയാത്ത ഒന്ന് കൂടിയുണ്ട് നമുക്കിടയില്‍ .
Zairah: എന്ത് ?
Gazal : നിനക്ക് പ്രണയമെന്നാല്‍ എന്താണ് ?
Zairah: ആരുടെ വാരിയെല്ലിനാലാണോ ദൈവം എന്നെ സൃഷ്ടിച്ചത് , അയാളെ കണ്ടെത്തല്‍
ആത്മാവ് പരിപൂര്‍ണത നേടുന്നത് ആരുടെ സാമിപ്യതിലാണോ , അയാളെ
കണ്ടെത്തല്‍ .. ഹൃദയ താഴ്വരയില്‍ നിത്യ വസന്തം തീര്‍ക്കുന്നതാരോ
അയാളെ എല്ലാ അര്‍ഥത്തിലും സ്നേഹിക്കുക , ഇതൊക്കെയ ഇപ്പോള്‍ തോന്നുന്നത്
Gazal : പ്രണയത്തില്‍ ഏറ്റവും മഹാത്വമേരിയത് ?
Zairah: പരസ്പരം പ്രണയിക്കുന്നു എന്ന ബോധം തന്നെ മഹാത്വമുല്ലതാണ്
Gazal : വിവാഹത്തെ കുറിച് എന്താണ് അഭിപ്രായം ?
Zairah: വിവാഹം പ്രണയത്തെ കൊല്ലും
Gazal : mm..നമുക്കിടയില്‍ അങ്ങനൊരു കൊലപാതകം ഒരിക്കലും ഉണ്ടാകില്ല
Zairah: mmm.. നീ married ആണെന്ന് എനിക്ക് തോന്നിയിരുന്നു
Gazal : ഏയ് married ഒന്നുമല്ല .ഒരു കുട്ടിയുണ്ട് ,ആരുമില്ലാതവല്‍
ഞാന്‍ വളര്‍ത്തി ,പഠിപ്പിച്ചു ..ഇപ്പോള്‍ എല്ലാവരും പറയുന്നു കൂടെ കൂട്ടാന്‍ .
Zairah: അവള്‍ പുണ്യം ചെയ്തവള്‍
Gazal : അവള്‍ നേടിയത് ഒരു ജീവിതം , എന്‍റെ പ്രണയമല്ല
Zairah: പ്രണയിക്കാം ഞാന്‍ നിന്നെ , രാധ കണ്ണനെ പ്രണയിച്ചത് പോലെ
Gazal : രുഗമിനിയുടെയും സത്യഭാമയുടെയും ഒക്കെ കൈയ് പിടിച്ച അഗ്നി കുണ്ടം
ചുറ്റുമ്പോള്‍ കണ്ണന്‍ തന്റെ രാധയെ ഓടക്കുഴല്‍ നാദമായി അരക്കെട്ടില്‍
ഒളിപ്പിച്ചിരുന്നു , അത് പോലെ നിന്നെയും ഒളിപ്പിക്കാം ഈ യന്ത്രകൂട്ടില്‍
Zairah: യന്ത്ര കൂട്ടോ ?
Gazal : ha ha mobile
Zairah: ഓഹ് അതിനും പേരിട്ടോ ?
Zairah: നിന്റെ അന്തപുരത്തില്‍ രുഗ്മിനിയെ നോവ് തീറ്റിച്ചു കൊണ്ടു നിന്റെ ബീജത്തിന്റെ മനുഷ്യ
രൂപം പിറക്കും …അപ്പോള്‍ അടി വയര്‍ അമര്‍ത്തി പിടിച്ചു ഞാന്‍ നോവ്
തിന്നുന്നുണ്ടാകും …
Gazal : തൊട്ടിലോരുക്കി നിര്‍ത്തണം മറ്റൊരു കംസനെ കൊല്ലാന്‍ പ്രാപ്തി നേടാനായി അവനവിടെ
വളരട്ടെ
Zairah: രാവേറെയായി
Gazal : ഉറങ്ങാം നമുക്കിനി , മധുര സ്വപ്‌നങ്ങള്‍ കണ്ടു …
Zairah: sweet dreams :-*
Gazal : chweet dreams ഉമ്മ്മ