Wednesday, February 27, 2019

അഗസ്ത്യഹൃദയത്തിൽ ഭാഗം - 1

ജനുവരി 5 2019:
ഏഴു പേരടങ്ങുന്ന സംഘത്തിന്റെ സാധ്യമായ മുഴുവൻ വിവരങ്ങളും പാസ് പോർട്ട് സൈസ് ഫോട്ടോ ഉൾപ്പടെ ശേഖരിച്ചടക്കം ചെയ്ത ഒരു ചെറിയ നോട്ട് ബുക്കുമായി മിനി ചേച്ചിയുടെ ഫ്ലാറ്റിന്റെ താക്കോൽ തപ്പിയെടുക്കാൻ വാതിലിന്റെ മുന്നിൽ കുനിഞ്ഞത് മുതൽ അദൃശ്യമായ ഒരു കൈ അനുഗ്രഹമായും ഭാഗ്യമായും എന്നിൽ പ്രവർത്തിച്ചു തുടങ്ങി , അതിനെ ഞാൻ അഗസ്ത്യൻ എന്ന് വിളിക്കുന്നു.
നാല് പേർക്ക് മാത്രം ട്രെക്കിങ്ങ് പാസ് കിട്ടി ആ ടെൻഷൻ മണിക്കൂർ അവസാനിച്ചപ്പോൾ മുതൽ ട്രെക്കിങ്ങ് ന്റെ രുചി എനിക്ക് അനുഭവിക്കാൻ സാധിച്ചു. 

പിന്നീട് അങ്ങോട്ട് ഓരോ ദിവസവും ഓരോ മണിക്കൂറിലും ട്രെക്കിങ്ങ് തന്നെയായിരുന്നു ചിന്ത. കാണുന്ന വാർത്തകളിൽ കേൾക്കുന്ന വിശേഷങ്ങളിൽ ആ കാട്ടു പാത തെളിഞ്ഞു തെളിഞ്ഞു വന്നു. ശമ്പളത്തിൽ നിന്നും മറ്റാവശ്യങ്ങൾക്കൊന്നും മുട്ടു വരാത്ത നിലയിൽ യാത്രയ്ക് ആവശ്യമായ ഓരോ സാധനങ്ങളും കുറേശ്ശേ കഴിഞ്ഞ മാസങ്ങളിലായി വാങ്ങുന്നുണ്ടായിരുന്നു. രണ്ടു ട്രാക്ക് പാന്റ്സ് രണ്ടു ടി ഷർട്ട് ഒരു ജോഡി റണ്ണിങ് ഷൂസ് സോക്സ്‌ അങ്ങനെയങ്ങനെ. 23 ഫെബ്രുവരി എന്നത് ഒരു നീണ്ട കാത്തിരിപ്പായി മറാത്ത വിധം തിരക്കുകളിൽ പെട്ടു പോയത് കൊണ്ട് യാത്ര തുടങ്ങും വരെ ആവേശം ഒട്ടും ചോർന്നു പോയില്ല.

23 ഫെബ്രുവരി വെളുപ്പിന് നാല് പേരുടെ പാസും ഒഴിവായി പോയ ഒരാളുടെ വിടവുമായി ഞങ്ങൾ മൂന്നു പേർ തമ്പാനൂർ നിന്നും വെളുപ്പിന് അഞ്ചിനുള്ള ആദ്യ ബോണക്കാട് ബസിൽ യാത്ര ആരംഭിച്ചു.













Friday, March 28, 2014

പ്രണയ ലേഖനം മൂന്നാം ദിവസം




രക്ഷകാ,
നിന്റെ പ്രണയം
എന്റെ ഉടലിന്റെ കൌതുകങ്ങളെ
ഉണര്ത്തുകയാണ്.. 
മിന്നലേറ്റു കരിഞ്ഞു പോയൊരു വൃക്ഷത്തിൽ 
പുതുനാമ്പുകളെന്ന പോൽ 
നീയെനിക്ക് ഉയിരേകുകയാണ്,
ഉടലാവുകയാണ്...

Saturday, April 30, 2011

എന്നുമെന്‍റെ സ്വപ്നങ്ങള്‍ക്ക് ഊര്‍ജ്ജമൂട്ടുന്ന പ്രിയപ്പെട്ട സുഹൃത്തിന്.



പാതിയുറക്കത്തില്‍ കണ്ട, ന്നും മനസിലാകാതെ പോയ പ്രിയമുള്ള സ്വപ്നം.. ത്ര ചിന്തിച്ചാലും പിടിതരാത്ത പ്രഹേളിക.. ത്ര എഴുതിയാലും പൂര്‍ണമാകാത്ത തീര്‍ന്നു പോകാത്ത ആശയം... തൊക്കെയാണ്‌ എനിക്കീ സുഹൃത്ത്... ഈ പോസ്റ്റ്‌ അവനായി..

26/4/2011






ദയ     : ന്‍റെ ഓരോ പ്രഭാതവും മിഴി തുറക്കുന്നത് നിന്‍റെ സന്ദേശം പ്രതീക്ഷിച്ചു കൊണ്ടാണ്
             ന്‍റെ ഓരോ രാവുകളും കനക്കുന്നത് നിന്‍റെ ഓര്‍മ്മകളില്‍, നിന്‍റെ സ്വപ്നങ്ങളില്‍ ദൈവമെന്നെയും 
             ചേര്‍ക്കേണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടാണ്..

29/4/2011








ഗസല്‍ : ഞാനിന്നു നിന്നെ രണ്ടു വട്ടം വിളിച്ചിരുന്നു.

ദയ     : അറിയാത്ത നമ്പരില്‍ നിന്നുള്ള കാള്‍ ആയതു കൊണ്ടാ ടുക്കാഞ്ഞേ..
             ന്തിനായിരുന്നു വിളിച്ചത്? എവിടെയായിരുന്നു ഇത്രയും നാള്‍? 
             ന്നെ ഈ വിധം അവഗണിക്കാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു?  


ദയ     :പറയൂ.. ഇനിയും പറയാതെ പോകരുത്... തമ്മിലറിയാതെ പോകരുത്.

ഗസല്‍ :ഉം ... കേള്‍ക്കുന്നുണ്ട്.

ദയ     : എന്ത് കൊണ്ടിവളെ കണ്ടില്ലെന്നു നടിക്കുന്നു? നിനക്കറിവുള്ളതല്ലേ, നീ കൂടെയില്ലെങ്കില്‍ ഞാന്‍ തളര്‍ന്നു 
             പോകുമെന്ന്? ന്‍റെ സൌഹൃദം ഇനിയൊരിക്കലും ആവശ്യമില്ലെന്നാണോ?

ഗസല്‍ : ഞാന്‍ എന്ന ഭാവവും
             ബോധവും  
             ബലഹീനതയും 
             ഉള്ളവര്‍ക്കാണ് സൌഹൃദങ്ങളുടെ ആവശ്യം.

ദയ     :എനിക്ക് മനസിലാകാത്ത കാര്യങ്ങള്‍ പറഞ്ഞു ന്‍റെ നാവടപ്പിക്കുന്നത് നിന്‍റെ ശീലമാണല്ലോ..
            ല്ലായ്പ്പോഴും അവസാന തീരുമാനം നിന്‍റെതാണല്ലോ.. ഇപ്പോഴും അത് തന്നെ നടക്കട്ടെ.
            കടലോളം സ്നേഹത്തിനു പകരമായി നീ ഏറെ കരുതല്‍ തന്നൂ.. തീണ്ടാപാടകലെ നിര്‍ത്തി... 
            ഇപ്പോഴിതാ നിക്ക് മനസിലാകാത്ത ചിലതെല്ലാം പറഞ്ഞു എങ്ങോ പോകുന്നു..

ഗസല്‍ : ഞാന്‍ വലിയവനായത് കൊണ്ടല്ല തീണ്ടാപാടകലെ നിര്‍ത്തിയത്.
             കലങ്ങള്‍ ഗുണമേ ചെയ്തിട്ടുള്ളൂ.
             രിക്കല്‍ നിനക്കതു മനസിലാകും..
             ഗ്രിസ്ഥാശ്രമം കഴിഞ്ഞു നി പടിയിറങ്ങട്ടെ..

ദയ     : നല്ലത് മാത്രം വരട്ടെ.. പരീക്ഷണ വഴികളില്‍ കാലിടറാതിരിക്കട്ടെ..
             നിന്‍റെ ധ്യാനത്തില്‍ ചിറകറ്റ മാലാഖയുടെ നിലവിളിയുയരുമ്പോള്‍ കരളു പിടയാതിരിക്കട്ടെ 
             നീ നിക്ക് കടം തന്ന കിനാക്കളൊക്കെയും എന്‍റെ ഹൃദയത്തില്‍ ബറടങ്ങട്ടെ..

ഗസല്‍ : മാടി വിളിക്കുന്നതൊക്കെ രുപ്പച്ചകളാണ്.രീചികകള്‍..ആട്ടിയകറ്റുന്നവ പര്‍വതങ്ങളും സമുദ്രവും. 

ദയ     : മരീചികയാകാന്‍ ഞാനില്ല.. നിന്‍റെ വിജയം, ന്തോഷം...ത് മാത്രമേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ..

ഗസല്‍ : എന്‍റെ സന്തോഷം നിന്‍റെ നല്ല ജീവിതമാണ്.. നിന്‍റെ ക്ഷരങ്ങളില്‍ മഷിയുങ്ങിയ മണം മാറാത്ത 
             പുസ്തകങ്ങള്‍ കാണുന്നതാണ്, ഞാനിരിക്കുന്ന വേദിയില്‍ വച്ച് നീ ന്ഗീകരിക്കപ്പെടുംപോഴാണ്‌ 
            ന്‍റെ വിജയം.. നിനക്ക് കഴിയുമോ?

ദയ     :ഞാന്‍  എഴുതി തുടങ്ങിയത് നീ കടം തന്ന സ്വപ്നങ്ങളില്‍ നിന്നും ഷി മുക്കിയല്ലേ...

ഗസല്‍ :അക്ഷരങ്ങളില്‍ പ്രതിഫലിക്കുക
            ക്ഷരങ്ങളില്‍ നിന്നും രേതസ്സൂറ്റി 
            ക്ഷരങ്ങളെ പ്രസവിക്കുക..
            ക്ഷരങ്ങളുടെ അസുഖം മൂര്‍ച്ചിച്ചു 
            ക്ഷരങ്ങളില്‍ അവസാനിക്കുക..

ദയ     : രക്ഷകന്‍റെ വരവിനായി കാക്കുന്ന പിശാചു പിടിച്ച ഭൂ പ്രദേശം പോലെ ഞാന്‍..
             ഉള്ളില്‍ മുളപൊട്ടുന്നത്തിരി വെട്ടം നിന്‍റെ നല്ല വാക്കുകളില്‍ നിന്നും കൊളുത്തിയതാണ്..
             നീ കൂടെയുണ്ട് എന്ന തോന്നലില്‍ നിന്നുമുണ്ടായതാണ്...

ഗസല്‍ : ഞാന്‍ നിനക്ക് രക്ഷകനല്ല.. നിന്‍റെ അക്ഷരങ്ങളുടെ പ്രവാചകന്‍..ഴി കാട്ടാനേ ആകൂ, ങ്ങനെ ആകാവൂ.

ദയ     :നിന്‍റെ കാലടികളെ പിന്പറ്റാനെങ്കിലും അനുവദിക്കൂ..

ഗസല്‍ : പ്രവാചകന് കാലുകളില്ല.ടന്നോളൂ..നേര്‍വഴിയല്ലെങ്കില്‍ര്‍മ്മിപ്പിക്കാം. ഇനി വീണ്ടും യാത്ര.       

ദയ     :നടക്കാം നിന്‍റെ അദ്രിശ്യമാം വിരല്‍ തുമ്പ് പിടിച്ചു..പക്ഷെ.... ല്ലപ്പോഴും ഒരു വാക്ക്, കൂടെ ണ്ടെന്ന 
            ര്‍മ്മപെടുത്തല്‍ ... ന്‍റെ അവല്‍ പൊതിക്ക് പകരമായ് ത്രയെങ്കിലും...

ഗസല്‍ : ല്ലപ്പോഴും മാത്രം, നിനക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല എന്ന് തോന്നുമ്പോള്‍ മാത്രം രിക,
             മറുപടിയുണ്ടാകും... യാത്ര.  

Friday, January 14, 2011

പകല്‍ നക്ഷത്രം - 1



 വെയില്‍ വെളുക്കെ ചിരിച്ചു നിന്ന ഒരു പകല്‍.കോളേജ് ഇടനാഴിയുടെ ഇരുണ്ട കോണുകളില്‍ പോലും പരീക്ഷ മാത്രം ചര്‍ച്ചാ വിഷയമായ മാര്‍ച്ച് മാസത്തിലെ പകല്‍.ഇംഗ്ലീഷ് പുസ്തകവും കയ്യില്‍ പിടിച്ചു 'ലീച് ഗതെരെര്‍' എന്ന കവിതയുടെ വരികള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ നിന്നു.
അവളുടെ നില്‍പ്പിലും ചലനങ്ങളിലും ആകര്‍ഷകത്വം തീരെ ഉണ്ടായിരുന്നില്ല.എണ്ണ മയമില്ലാതെ പാറുന്ന മുടിയിഴകളില്‍ അവളുടെ ഇടം കൈ ഇടയ്ക്കിടെ ചെല്ലുന്നുണ്ട്. 9.30 നു തുടങ്ങേണ്ട പരീക്ഷയ്ക്ക് 8 മണിക്ക് തന്നെ അവള്‍ എത്തിയിരുന്നു.. അവള്‍ അങ്ങനെയാ ചിലയിടത്ത് ഒരുപാട് നേരത്തെ , ചിലയിടങ്ങളില്‍ വളരെ വൈകി.. കൃത്യ സമയത്ത് ഒരിടത്തും എത്തിയിട്ടില്ല.
ഹാള്‍ ടിക്കറ്റ്‌ ലെ റോള്‍ നമ്പറും നോട്ടീസ് ബോര്‍ഡ്‌ ലെ പരീക്ഷാ ഹാള്‍ ക്രമീകരണ പട്ടികയും ഒത്തു നോക്കി 203 - )o നമ്പര്‍ മുറിയുടെ മുന്നില്‍ അവള്‍  ഈ നില്പ് തുടങ്ങിയിട്ട് സമയം ഏറെയായി.. തനിക്കു പരിചിതമല്ലാത്ത കോളേജ് , അതിന്റേതായ അന്തരീക്ഷം അതൊന്നും അവളെ അസ്വസ്തയാക്കിയില്ല.എഴുതാന്‍ പോകുന്ന പരീക്ഷയെ കുറിച്ചു മാത്രം ചിന്തിക്കണമെന്ന് കരുതീട്ടും സ്വപ്ന ലോകത്തില്‍ പാറി നടക്കുകയായിരുന്നു അവളുടെ കുഞ്ഞു മനസ്.. ലീച് ഗാതറെ പിന്തുടരുമ്പോഴും ഇടയ്ക്കിടെ  കണ്ണുകള്‍ മുറുകെയടച് , ഭ്രാന്തന്‍ സ്വപ്നങ്ങളുടെ പുറകെ പോകുന്ന മനസിനെ അവള്‍ ശാസിച്ചു തിരികെ കൊണ്ടു വരുന്നുണ്ടായിരുന്നു..
                'കയ്യില്‍ നോട്സ് എന്തെങ്കിലുമുണ്ടോ?' പുറകിലൊരു പുരുഷ ശബ്ദം.അവള്‍ അട്ടകളുടെ ലോകത്ത് നിന്നും കോളേജ് വരാന്തയിലെത്തി. തിരിഞ്ഞു നോക്കി. നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന കണ്ണുകളുള്ളവന്‍.. ഉറച്ച ശരീരം വേഷത്തിലെ മാന്യതയും ഗാംഭീര്യവും അവന്‍റെ പെരുമാറ്റത്തിലും മുഖത്തും ഒരു പോലെ പ്രതിഭലിച്ചു. അവന്‍റെ പുഞ്ചിരിയും നന്ന് . നിരതെറ്റിയ മുകള്‍ വരിയിലെ പല്ലുകളില്‍ അവളുടെ നോട്ടം കുറച്ചു നേരം ഉടക്കി നിന്നു. അല്‍പ നേരം അവനെ കൌതുകത്തോടെ നോക്കിയിട്ട് അവള്‍ തന്‍റെ തോള്‍ സഞ്ചിയില്‍ നിന്നും ഒരു പുസ്തകമെടുത്ത്‌ അവന്‍റെ നേര്‍ക്ക്‌ നീട്ടി. അവന്‍ നന്ദിയോടെ ചിരിച്ചു.പിന്നെ പറഞ്ഞു 'ഞാന്‍ റോഷന്‍', അവളുടെ ഹൃദയത്തില്‍ ഒരു വെള്ളി നക്ഷത്രം മിന്നി.'MBA യ്ക്ക് ചേരാന്‍ ബംഗ്ലൂരിലെ ഒരു കോളേജില്‍ ഫീസും അടച്ചു കഴിഞ്ഞതാ, അപ്പയുടെ ഫ്രണ്ട് ന്റെ കോളേജ് ആ അത്. Bcom സപ്പ്ലിമെന്ടരി എക്സാമിന്റെ റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ ഫയില്‍ട്, അതും ഇംഗ്ലീഷ് നു .അപ്പയ്ക്ക്‌ ദേഷ്യം വരാതിരിക്കുമോ? എന്നെ അവിടെ വന്നു തെറി പറഞ്ഞു.എക്സാം എഴുതീട്ട് വന്നു ജോയിന്‍ ചെയ്തോളാമെന്നു പറഞ്ഞു എന്നെ അപ്പ ഇങ്ങോട്ട് കൊണ്ടു പോന്നു..ഫസ്റ്റ് ഇയര്‍ ആണല്ലേ? ഈ കോളേജില്‍ ആണോ പഠിക്കുന്നെ? എന്നതാ പേര്?'  ഇത്രയും ചോദിച്ചിട്ടവന്‍, അവള്‍ കൊടുത്ത പുസ്തകം തുറന്നു.
 ഏതൊക്കെ ചോദ്യത്തിന് ഉത്തരം പറയണമെന്ന് അറിയാതെ അവള്‍ കുഴങ്ങി.പുസ്തകത്തില്‍ ഒന്നാമത്തെ പേജില്‍ വൃത്തിയായി മലയാളത്തില്‍ എഴുതി വച്ചിരുന്ന പേര് അവന്‍ ഉച്ചത്തില്‍ വായിച്ചു, ദയ... അവന്‍ പറഞ്ഞു, ഓ ദയ നല്ല പേര്.
  അവള്‍ വെറുതെ ചിരിച്ചു , എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും റോഷന്‍ തന്‍റെ ഇടയ്ക്ക് മുടങ്ങിയ  വര്‍ത്തമാനം പുനരാരംഭിച്ചിരുന്നു.ദയ പുസ്തകം അടച്ചു വച്ച് തന്‍റെ ചെറിയ മിഴികള്‍ റോഷന്റെ നക്ഷത്ര കണ്ണുകളിലേക്കു തുറന്നു വച്ചു.അവന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.തന്‍റെ പ്രിയപ്പെട്ട ഞായറാഴ്ചകളെ കുറിച്ച്, ദേഷ്യക്കാരന്‍ അപ്പയെ കുറിച്ച് , സംസാരിക്കനാകാത്ത മമ്മയെ കുറിച്ച് , മൂന്നാം ക്ലാസുകാരനായ കുഞ്ഞനുജനെ കുറിച്ച്, താനിട്ടിരിക്കുന്ന ഷര്ട്ടിനെ കുറിച്ച്, അത് തനിക്കു സമ്മാനിച്ച ഉറ്റ ചങ്ങാതിയെ കുറിച്ച്..
                   ദയയും സ്വപ്നങ്ങളും റോഷന്‍റെ ശബ്ദ വീചികളില്‍ വീട് കെട്ടി പാര്‍ത്തു..ഇടയ്ക്കിടെ അവള്‍ കൌതുകത്തോടെ അവനെ നോക്കുന്നുണ്ട്.റോഷന്‍ നിര്‍ത്താതെ പറയുന്നുണ്ട്.അവന്‍റെ ഉള്ളിലെ ബഹളക്കാരനെ ദയയ്ക്കു ഇഷ്ടമായി. കുസൃതി നിറഞ്ഞ കണ്ണുകളുള്ള ദയയുടെ മൌനം റോഷനെ അമ്പരപ്പിച്ചു.സംസാരിച്ചു നാവു കുഴഞ്ഞിട്ടോ ദയയുടെ മൌനം അസ്വസ്തനാക്കിയിട്ടോ റോഷന്‍ കയിലിരുന്ന പുസ്തകത്തിലേക്ക് കണ്ണു തുറന്നു വച്ചു... പുസ്തകത്തിന്റെ താളുകള്‍ തിടുക്കത്തില്‍ മരിച്ചു നോക്കിയിട്ട് റോഷന്‍ പറഞ്ഞു, 'ദയാ ഇത് പുതിയ സ്കീമിന്റെ പുസ്തകമല്ലേ , ശെരിക്കും എന്റെത്  പഴയ സ്കീമാ, ഇതാ പുസ്തകം കയ്യില്‍ വച്ചോളൂ. ഞാന്‍ എന്‍റെ പഴയ കൂടുകാരിവിടെ എവിടെയെങ്കിലും ഉണ്ടോന്നു നോക്കട്ടെ..., നമുക്ക് എക്സാം കഴിഞ്ഞിട്ട് കാണാം.' പുസ്തകം തിരികെ ദയയുടെ കയ്യില്‍ കൊടുക്കും മുന്‍പ്‌ തന്‍റെ പേരും ഫോണ്‍ നമ്പറും അതിലെഴുതിയിടാന്‍ അവന്‍ മറന്നില്ല.
                         എക്സാം ഹാളില്‍ കയറുമ്പോഴും ദയയുടെ കണ്ണുകള്‍ വരാന്തയിലും മരച്ചുവട്ടിലെ സൌഹൃദ കൂട്ടങ്ങളിലും റോഷനെ തിരഞ്ഞു.ഭംഗിയായി പരീക്ഷ എഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷവും, റോഷന്‍റെ നക്ഷത്ര കണ്ണുകള്‍ വീണ്ടും കാണാന്‍ കഴിയാത്തതിന്റെ നിരാശയുമായി കോളേജിന്റെ പടവുകള്‍ ഇറങ്ങുമ്പോള്‍ പിന്നിന്‍ നിന്നൊരു വിളി, ദയാ.. ഉറച്ചതും വാത്സല്യം നിറഞ്ഞതുമായിരുന്നു ആ ശബ്ദം.അവള്‍ തിരിഞ്ഞു നോക്കി, റോഷന്‍..അവളുടെ മുഖം വിടര്‍ന്നു.. അവര്‍ ആ പടവുകള്‍ ഒരുമിച്ചിറങ്ങി.ഇടയ്ക്കവള്‍ക്ക് കാലിടറിയപ്പോള്‍ റോഷന്‍റെ തോള്‍ സഞ്ചിയില്‍ പിടിച്ചു, ബസ്‌ സ്റ്റോപ്പ്‌ എത്തിയിട്ടും അവള്‍ ആ പിടി വിട്ടില്ല. സ്റ്റോപ്പില്‍ അവന്‍ ദയക്കൊപ്പം നിന്നു.ഇനിയെങ്ങോട്ടാ? അവന്‍ ചോദിച്ചു..ഹോസ്റ്റെലിലേക്ക് , അവള്‍ പറഞ്ഞു.. ഞാനേതായാലും ഒന്‍പതു കഴിയാതെ വീട്ടിലേക്കില്ല , അത്രയും കുറച്ചു കേട്ടാല്‍ മതിയല്ലോ അപ്പയുടെ തെറി.ദയയ്ക്കു ഐസ് ക്രീം ഇഷ്ടാണോ? നമുക്കൊരു ഐസ് ക്രീം കഴിക്കാം? മടിച്ചു മടിച്ചാണ് റോഷന്‍ അത് ചോദിച്ചത്.ദയയ്ക്കു മറുതെന്തെങ്കിലും പറയാന്‍ ആകുന്നതിനു മുന്‍പ്‌ റോഷന്‍ നടന്നു തുടങ്ങി, പിന്നില്‍ ദയ ഒരു പാവയെ പോലെ ചലിച്ചു.അല്‍പ ദൂരം നടന്നു, അവള്‍ റോഷന്‍റെ കൈ കോര്‍ത്ത്‌ പിടിച്ചു.റോഷന്‍ പറഞ്ഞു തുടങ്ങി തന്‍റെ സ്വപ്നങ്ങളെ കുറിച് , കുസൃതി കണ്ണുകളുള്ള തന്‍റെ സ്വപ്നത്തിലെ പ്രണയിനിയെ കുറിച്ച്, അവള്‍ക്കു ദയയുടെ ചായയാനെന്നു പറഞ്ഞപോള്‍ ദയയുടെ മിഴികള്‍ വിടര്‍ന്നു.. വെള്ള ഫ്രോക്ക് ധരിച്ചു കയ്യില്‍ ബൊക്കയും പിടിച്ചു റോഷന്‍റെ മണവാട്ടിയായി നില്‍ക്കുന്നത് ഭാവനയില്‍ കണ്ടു ദയ നടന്നു..               

Thursday, September 16, 2010

ആദ്യാനുരാഗം

ആദ്യാനുരാഗം ഒരു നോവായി ഹൃദയത്തില്‍ പടരും മുന്‍പ്‌; എനിക്ക് പ്രണയം മഞ്ഞിന്‍റെ സുഖമുള്ള കുളിരായിരുന്നു, രാവില്‍ നിര്‍ത്താതെ പെയ്യുന്ന മഴയുടെ താളമായിരുന്നു, താഴ്വാരത്തില്‍ ഒഴുകിയിറങ്ങുന്ന കാറ്റിന്‍റെ ഈണമായിരുന്നു. കല്പനകളുടെ ചിറകേറി നടന്ന കൗമാരത്തിന്റെ വാര്‍ദ്ധക്യത്തില്‍ ഉറച്ച കാല്‍ വയ്പുകളുമായി അവന്‍ വന്നു. കണ്ണിനു കുളിര്‍മ നല്കിയതിനെയോക്കെയും, കാതിനിമ്പമായതോക്കെയും, മനസ്സില്‍ നന്മ നിരച്ചതിനെയുമൊക്കെ അവനോടുപമിക്കാന്‍ തോന്നിയ പ്രണയകാലം. കൈയില്‍ പുസ്തകവുമായി മനസ്സില്‍ അവനെയും ചുമന്നു ഞാന്‍ നടന്നു. നിശാഗന്ധി പൂക്കുന്ന, നിലാവ് പെയ്യുന്ന രാത്രികളില്‍ അവനെ മാത്രം മനസിന്‍റെ മുറ്റത്ത്‌ നിര്‍ത്തി ഉറങ്ങാതെ നോക്കിയിരുന്നു. വിരളമായെ അവന്‍ സംസാരിച്ചുള്ളു, ആ കണ്ണുകളില്‍ നിന്നും ഞാന്‍ വായിചെടുതതിനെക്കാള്‍ അധികമൊന്നും ആ വാക്കുകളില്‍ ഉണ്ടായിരുന്നില്ല. അവന്‍ അരികില്‍ വരുമ്പോള്‍ ഹൃദയം പലപ്പോഴും മിടിക്കാന്‍ മറന്നു. അവന്റെ വിരള്‍ പാടെറ്റ പുല്‍ നാംബിനോട്‌ പോലും പ്രണയം തോന്നിയിരുന്നു. 




പതിയെ അറിഞ്ഞു തുടങ്ങി പ്രണയം, കുളിരുന്ന മഞ്ഞു മല മാത്രമല്ല തപിക്കുന്ന അഗ്നി പര്‍വതം കൂടിയാണെന്ന്; മഴയുടെ താളം മാത്രമല്ല തളര്‍ത്തുന്ന വേനല്‍ കൂടിയാണെന്ന്. പ്രണയത്തില്‍ വസന്തവും ശിശിരവും മാറി മാറി വരുന്ന ഋതുക്കള്‍ ആണെന്ന് . ആത്മാവിന്‍റെ ആഴങ്ങളിലും നോവ്‌ നിറച്ചു അവന്‍ പിന്നെയും വളര്‍ന്നു. സ്നേഹം കൊണ്ട്‌ സ്വര്‍ഗീയ മധുരം അവന്‍ എന്‍റെ ഹൃദയത്തില്‍ പകര്‍ന്നു. താപം കൊണ്ട്‌ നരക പീടനകളുടെ നോവും അവന്‍ തന്നു. മുഗ്ധാനുരഗത്തിന്റെ ചെമ്പനീരിന്റെ മുള്ള് തരഞ്ഞപോള്‍ ആ നോവുകലൊക്കെയും ശുദ്ധീകരണ കാലമായി .

ഇപ്പോഴുമെനിക്കറിയില്ല ആദ്യനുരഗത്തിന്റെ മുദ്രാന്ഗുലീയം എനിക്ക് നഷ്ടമായതെവിടെ എന്ന് . വന്യമാം നിഗൂഡത നിഴല്‍ വിരിക്കുന്ന ബാല്യത്തിന്‍റെ നടവഴികളിലെവിടെയോ വീണു പോയതാവാം . തണല്‍ തന്ന മാന്ചോടും, കളിയിടമോരുക്കിയ കുള കടവും, സമൃധമായ് നിലാവ് തന്ന തൊഴുത്തിലെ പൊളിഞ്ഞു വീഴാറായ മേല്‍കൂരയും ഒന്നും അറിയാതെ എന്‍റെ അന്ഗുലീയം എവിടെയാണ് വീണു പോയത്. പാലകള്‍ പൂത്ത , ചാറ്റല്‍ മഴയുള്ള എത്രയോ രാവുകളില്‍ മറ്റാരുമറിയാതെ എന്‍റെയും അവന്‍റെയും മിഴികള്‍ കുളക്കടവിലെ കല്പടവില്‍ പരസ്പരം പുണര്‍ന്നു കൊണ്ട് ഉറക്കം മരന്നിരുന്നിരുന്നു. അപ്പോഴൊക്കെയും അതെന്‍റെ കയ്യില്‍ ഭദ്രമായിരുന്നു അന്ന് എന്‍റെ ചില്ല് ജാലകം തുറന്നു ; രാവില്‍ കാറ്റും ഇലകളും കലഹിക്കുന്നത് നോക്കി നിന്നപ്പോഴാണ് ഇടിഞ്ഞു പൊളിഞ്ഞു നിലം പോത്താരായ ഒഴിഞ്ഞ തൊഴുത്തിലേക്ക്‌ എന്‍റെ നോട്ടമെത്തിയത്.അവന്‍ അവിടെ എന്നെ നോക്കി നില്‍ക്കുകയായിരുന്നു. അവന്‍; എന്നിലെ പ്രണയമെന്ന നിഴലിന്‍റെ സത്യം, എന്‍റെ ഇരുണ്ട നീലിമയിലെ മഴവില്ല് , എന്‍റെ ഹൃദയത്തിന്‍റെ ഇരുള്‍ മുറിയില്‍ പാറുന്ന മിന്നാ മിനുങ്ങിന്‍ കൂട്ടം. ഹൃദയം വല്ലാതെ മിടിച്ചു.അവന്‍റെ മിഴി തെളിച്ച വെളിച്ചത്തില്‍, എന്‍റെ ഹൃദയം കാട്ടിയ വഴിയെ നടന്നു. അന്നാദ്യമായ്‌ അവന്‍റെ സാമീപ്യം എന്നില്‍ ഭയം നിറച്ചു. അവന്‍റെ കൈത്തലം എന്‍റെ ചുമലില്‍ പതിച്ചപ്പോള്‍ ഞാനിടരി വീണു .


പ്രണയത്തിന്‍റെ പ്രഥമ രോമഹര്‍ഷതിന്റെ പട്ടു കുപ്പായവുമായ് എത്തിയതായിരുന്നു അവന്‍ . ആ കരസ്പര്‍ശം എന്നെ ബാല്യതിലേക്കാന് തള്ളിയിട്ടത്‌, എന്‍റെ കാലിടറി, കുള കടവിലെ കല്‍പടവിലൂടെ ഉരുണ്ട് ഉരുണ്ട് നിലയില്ലാത്ത വെള്ളത്തിലേക് വീണു . ആഴങ്ങളിലേക്ക് പോകുമ്പോഴും നനഞ്ഞ ഉടുപ്പുമായ് വീട്ടിലേക്ക് കയറി ചെന്നാലുള്ള അവസ്ഥയോര്താണ് സങ്കടം വന്നത് . ആ ഫ്രോക്ക് ഉപ്പാ തന്ന പിറന്നാള്‍ സമ്മാനമായിരുന്നു. കുളത്തിലേക്കുള്ള വീഴ്ച്ചക്കിടയില്‍ തന്നെ അതിന്‍റെ അരികുകളില്‍ തുന്നി ചേര്‍ത്തിരുന്ന ഭംഗിയുള്ള മുത്ത്‌ കോര്‍ത്ത മാല പൊട്ടി പോയിരുന്നു . ശ്വാസം നിലച്ചത് പോലെ തോന്നിയപ്പോള്‍, ഒരപ്പുപ്പന്‍ താടിയുടെ പോലും ഭാരം ഇല്ലാതെ ഞാന്‍ മരണത്തിന്‍റെ വായിലേക്ക് വീഴുമ്പോള്‍ ബലിഷ്ടമായ രണ്ടു കരങ്ങള്‍ എന്നെ കോരിയെടുത്ത് ഞാന്‍ അറിഞ്ഞു . ഉമ്മയുടെ സഹോദര തുല്യനായ ബന്ധുവായിരുന്നു എന്നെ മരണത്തില്‍ നിന്നും രക്ഷിച്ചത്. മുഖത്തും കയ്യിലും സിഗരറ്റിന്റെ വൃത്തികെട്ട മണമുള്ള അയാളോട് എനിക്കൊരിക്കലും സ്നേഹം തോന്നിയിരുന്നില്ലെങ്കിലും ; എന്നെ വലിയൊരു അപകടത്തില്‍ നിന്നും രക്ഷിച്ചതിന്റെ നന്ദി സൂചകമായി അയാളോട് ചേര്‍ന്ന നിന്ന് കണ്ണീരോടെ പുഞ്ചിരിച്ചു . അടുത്ത നിമിഷം മൃഗീയമായ ഒരു നോട്ടത്തോടെ എന്നില്‍ തുളഞ്ഞു കയരാനയാള്‍ ശ്രമിച്ചു . ഞാന്‍ കുതറി ഓടി, കാലിടറി കുഴുഞ്ഞു വീണു, മുട്ടിലെ തൊലിയുരിഞ്ഞു . തണുത്ത് വിറയ്കുന്ന എന്‍റെ ദേഹത്തിനു ആ ചോരയുടെ ചൂട് കരുത്തായി . അയാളുടെ സിഗരറ്റിന്റെ മണമുള്ള കൈകളാണ് അവന്‍റെ കരസ്പര്‍ശം എന്നെ ഓര്‍മിപിച്ചത്. അവന്‍റെ കൈകള്‍ എന്‍റെ ചുമലില്‍ ഇഴയവേ അലറി കരഞ്ഞു കൊണ്ട് ഞാനെന്‍റെ മുറിയിലേക്കോടി. ആ ബാല്യത്തിന്‍റെ കല്പടവില്‍ ഇടറിയത് എന്‍റെ പ്രണയം തന്നെയായിരുന്നു . ഒരു പക്ഷെ എന്‍റെ മുദ്രാന്ഗുലീയം വീണത് ആ കുളക്കടവിലാകാം.
 


അതിനു ശേഷമുള്ള ഞങ്ങളുടെ കൂടി കാഴ്ചകള്‍ എല്ലാം ആ ഇടര്‍ച്ചയുടെ ഒര്മപെടുതലുകലായി മാറി . അവന്‍റെ ഗന്ധം; വര്‍ഷങ്ങള്‍ക് മുന്‍പ്‌ ഓത്തു പള്ളിയിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നുയര്‍ന്നു പരന്ന എന്‍റെ ജാസ്മിന്‍റെ ചീഞ്ഞ മൃതദേഹത്തിന്‍റെ ഗന്ധം എന്നെ കടന്നു പോയി. കിണറ്റിന്‍ കരയില്‍ നിന്നും ആള്‍ക്കൂട്ടം ഓരോ കഥ മെനയുമ്പോള്‍ എന്‍റെ കണ്ണുകള്‍ തെടിയലഞ്ഞത് അതികായനായ ഗുരുനാഥന്റെ രൂപത്തെയാണ്. അയാള്‍ മതില്‍ ചാരി നിന്ന് കണ്ണീര്‍ പൊഴിക്കുന്നു! സ്കൂളില്‍ നിന്നും ഓത്തു പള്ളിയില്‍ നേരതെയെത്തുന്ന ദിവസങ്ങളില്‍ ഞാന്‍ കണ്ടിടുണ്ട്; കരടിയുടെത് പോലെ ദേഹമുള്ള ഗുരുവിന്‍റെ നഗ്നതയില്‍ നനയുന്ന, കാമകൂത്തില്‍ തളരുന്ന അനാഥയായ പാവം ജാസ്മിനെ. തുമ്പ പൂവിന്‍റെ നൈര്‍മല്യമുള്ള അവള്‍ പള്ളിയോടു ചേര്‍ന്നുള്ള അനാധാലയത്തിലാണ് വളര്‍ന്നത്.ചലനമറ്റ നാവും, അനാഥത്വവും ദൈവം അവള്‍ക് കൊടുത്ത ശാപമായി ഞാന്‍ കണ്ടു.ജാസ്മിന്‍ എന്നോട് മാത്രം സംസാരിച്ചിരുന്നു; തിളങ്ങുന്ന ഈറന്‍ മിഴികള്‍ കൊണ്ടും, കുനുകുനുത്ത നേര്‍ത്ത അക്ഷരങ്ങളിലൂടെയും. അവളുടെ അരികിലിരുന്നു വേദ പാഠങ്ങള്‍ ഉരുവിട്ട് പഠിക്കുമ്പോള്‍ പുസ്തകത്തില്‍ വരികളുടെ കൂടെയെത്താന്‍ അവളുടെ മെലിഞ്ഞ ചൂണ്ടു വിരല്‍ വേഗത്തില്‍ ചലിച്ചു കൊണ്ടിരുന്നു. ഗുരുനാഥന്റെ നോട്ടം തന്‍റെ നേര്‍ക്കെത്തുമ്പോള്‍  മാത്രം അവളുടെ മുഖം കുനിഞ്ഞു. ഗുരുനാഥന്റെ ചെയ്തികളെകുരിച്ചു  അവളോട്‌ ചോദിക്കുമ്പോള്‍ നിറഞ്ഞ മൌനവും കണ്ണീരും മാത്രമായിരുന്നു മറുപടി. ഗുരുവിനെ പറ്റി ഞാന്‍ രോഷത്തോടെ സംസാരിക്കുമ്പോള്‍ അവളെന്റെ കയ്യില്‍ മുറുകെ പിടിച്ചു, പിന്നെ നിശബ്ദയായി കരഞ്ഞു. ഒടുവില്‍ ഒരു തുണ്ട് കടലാസില്‍ അവള്‍ കുറിച്ചു, "എന്‍റെ ഉപ്പ ഉണ്ടായിരുന്നെങ്കില്‍ ഇയാളെ കൊന്നു പള്ളിയിലെ പൊട്ട കിണറ്റില്‍ എറിയുമായിരുന്നു". അവള്‍ എന്‍റെ കൂടെ പിറക്കാത്തതില്‍, അവളുടെ ഉപ്പയെ മരണത്തിനു എറിഞ്ഞു കൊടുത്തതിനു ഒക്കെ ദൈവത്തോട് പരാതി പറഞ്ഞത് അന്നായിരുന്നു.


 

അന്ന് ഞാന്‍ ഉണര്‍ന്നിരുന്നു സ്വപനം കണ്ടു; പഠിച്ചു മിടുക്കിയായി വീട് വച്ചിട്ട് ജാസ്മിനെ കൂടെ കൊണ്ടു പോകണമെന്ന്.അന്ന്  ,ജാസ്മിന്‍ എനിക്ക് തന്ന ആ കുറിപ്പ് അടങ്ങിയ പുസ്തകം ഓത്തു പള്ളിയില്‍ മറന്നു വച്ച് പോയില്ലായിരുന്നെങ്കില്‍ ദിവസങ്ങള്‍ക് ശേഷം അവളുടെ ചീര്‍ത്തു പൊന്തിയ മൃതദേഹം എനിക്ക് കാണേണ്ടി വരില്ലായിരുന്നു, ഇന്നവള്‍ എന്‍റെ കൂരയ്ക് കീഴില്‍ സുഖമായ് ഉറങ്ങുമായിരുന്നു.
ഞാന്‍ അവനോടു ജാസ്മിന്‍റെ കഥ പറഞ്ഞു , അവന്റെ ഗന്ധം അവളുടെ മൃതദേഹത്തെ ഓര്‍മിപ്പിക്കുന്നു എന്ന് പറഞ്ഞു... അപ്പോള്‍ അവന്‍ ഉച്ചത്തില്‍ ചിരിച്ചു കൊണ്ടു പറഞ്ഞു, "നിനക്ക് ഭ്രാന്ത് ആണ്". അപ്പോഴുമാവാന്‍ എന്‍റെ ദേഹത്ത് പെണ്ണിന്റെ അഴകളവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. അന്നാദ്യമായി എന്‍റെ ആര്‍ദ്ര ഹൃദയത്തിലും വെറുപ്പിന്റെ വിത്തുകള്‍ മുള പൊട്ടി.. എങ്കിലും മരിയ്ക്കാന്‍ തയ്യാറാകാതെ പ്രണയം ഹൃദയത്തോട് ചേര്‍ന്ന് മിടിച്ചു കൊണ്ടേയിരുന്നു. 




ആകാശത്ത് പൂക്കുന്ന വിസ്മയം പോലെ അവന്‍റെ മിഴികളില്‍ പൂത്ത എന്‍റെ പ്രണയം, പ്രപഞ്ചത്തോളം സന്കീര്‍ണമാകുന്നത് ഞാനറിഞ്ഞു... സ്വപ്നങ്ങളില്‍ അവനിപ്പോഴും എന്‍റെ കൂരിരുള്‍ വീട്ടിന്‍റെ നിലാ മേല്‍ക്കൂര... പക്ഷെ സ്വപ്നങ്ങളുടെ ജാലകമടച് യാധര്ധ്യത്തിന്റെ പടവുകളിലൂടിരങ്ങുമ്പോള്‍ ഞാന്‍ വല്ലാതെ കിതച്ചു.. അവനെ ഭയത്തോടെ മാത്രം നോക്കി. ആ സാമീപ്യം എനിക്ക് അസ്വസ്ഥതതകള്‍ മാത്രം സമ്മാനിച്ചു... പ്രണയത്തിന്‍റെ ഇരുമ്പ് ചങ്ങല നേര്‍ത്തു നേര്‍ത്തു ഒരു നൂലിഴയോളം മെലിഞ്ഞു പോയിരിക്കുന്നു. ഇനിയും വാഴ കൂട്ടങ്ങള്‍ക് ഇടയില്‍ നിന്നും തന്‍റെ നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടു ആ ഭ്രാന്തന്‍ മുന്നില്‍ വന്നാല്‍, സ്വപനമാനെന്ന തിരിച്ചരിവിന്നു മുന്‍പ് അയാളുടെ കഴുത്തിന്‌ മേല്‍ ഞാന്‍ അവന്‍റെ തല പ്രതിഷ്ടിക്കും ... എന്നിട്ട് കൂടുതല്‍ കൂടുതല്‍ ഊര്‍ജം കൊടുത്തു വെറുപ്പിന്റെ തൈകള്ക് വളമിടും.... എനിക്ക് പ്രണയിക്കാന്‍ ഈ അരണ്ട വെളിച്ചമുള്ള മുറിയുണ്ട്, അഴിഞ്ഞുലഞ്ഞ മുടിയിഴകലുണ്ട്, നിലാവിന്‍റെ ഒരു തുണ്ട് മുരിയിലെത്തിക്കുന്ന ചില്ല് ജാലകമുണ്ട്....

Sunday, June 20, 2010

Short Message Service

Gazal : Hi
Zairah: എവിടായിരുന്നു ?
Gazal : തിരക്കായിരുന്നു
Zairah: ഞാനൊരു  കാര്‍ഡ്‌  അയച്ചിരുന്നു 
Gazal : ആഹ്  കിട്ടി , it was nice.
Zairah: വേനല്‍ …, ചുട്ടു  പോള്ളുകയായിരുന്നു  മഴമേഘമായി  നീ  inbox il വരുന്നത് 
വരെ .
Gazal : ഓ ..
Zairah: കഴിഞ്ഞ  ആഴ്ച  പതിപ്പില്‍  വന്ന  കഥ  വായിച്ചു , നന്നായിരുന്നു . ഏറ്റവും  
പുതിയത്  അല്ലെ ?
Gazal : thanx… പുതിയതൊന്നുമല്ല .college magazine ഇല്‍  വന്നിടുണ്ട്  5 കൊല്ലം  മുന്പ് 
Zairah: k
Zairah: എന്നോട്  ദേഷ്യമാണോ ?
Gazal : എന്തിനു ?
Zairah: എന്തിനെങ്കിലും ?
Gazal : പോടീ ..
Zairah: സ്നേഹമുണ്ടോ  എന്നോട് ?
Gazal : അറിയില്ല 
Zairah: പ്രണയമുണ്ടോ , ആരോടെങ്കിലും ?
Gazal : ഉണ്ട് 
Zairah: ആരോട് ?
Gazal : എന്റേതായ  എല്ലാത്തിനോടും 
Zairah: ഞാന്‍  നിനക്ക്  ആരാ ?
Gazal : ആരുമല്ല .. ആരും 
Zairah: നിന്റെ  തിരക്കുകള്‍ക്കിടയിലും  നീ  എനിക്കായി  മാറ്റി  വയ്ക്കുന്ന  ഈ  നല്ല 
നിമിഷങ്ങളില്‍  മാത്രമാണ്  ഞാന്‍  ജീവിക്കുന്നത് .
Gazal : എന്‍റെ  എല്ലാ  പെണ്‍  സുഹൃത്തുക്കളും  ഇത്  തന്നെ   പറയുന്നു .
Zairah: hm.. കാലം  തെളിയിക്കും  എന്‍റെ  പ്രണയം  സത്യമാണെന്ന് ..
Gazal : കാലം  കള്ളനാണ്  അത്  ഓര്‍മകളെ  കവരും .
Zairah: എന്‍റെ  പ്രണയം  നീ  അറിയാതിടത്തോളം  എനിക്കീ  ജീവിതം  നരകമാണ് .
Gazal : വിഡ്ഢിത്തം  പറയാതെ 
Zairah: തീയില്‍  നടക്കുന്ന  ഇവള്‍ക്ക്  നീ  എത്രയോ  അകലെയാണെന്നു   ഞാന്‍  എന്നേ 
മനസിലാക്കിയിരിക്കുന്നു .
Gazal : ചെമ്പക  പൂവില്‍  നടന്നിട്ടും  കാലു  പോല്ളുന്നുവെങ്കില്‍  അത്  എന്‍റെ  തെറ്റല്ല 
Zairah: L
Gazal : നീ  എന്നെ  അറിയുന്നില്ല  എന്നതാ  സത്യം 
നീ  അറിയുന്നില്ല … എന്നെ , എന്‍റെ  പ്രണയത്തെ ,എന്‍റെ  ഉള്ളിലെ  നിന്നെ   പോലും …
Zairah: ഇത്  ഞാനാണ്  Zairah, നിന്റെ  വെറുമൊരു  വായനക്കാരി .
Gazal : അതെ , നിന്നോട്  തന്നെയാണ്  പറയുന്നത് .
Zairah: അതായത് ????
Gazal : അതെ , നിന്നെ  പ്രണയിക്കാതിരിക്കാന്‍  ആവില്ലെനിക്ക് .
Zairah: എനിക്കിത്  വിശ്വസിക്കാമോ ?
Gazal : എനിക്ക്  വാക്ക്  ഒന്നേയുള്ളൂ 
Zairah: thank you so much
Gazal : എന്തിനു ?
Zairah: ഈയുല്ലോളെ  പ്രനയിക്കുന്നതിനു 
Gazal : you deserve my love dear
Zairah: എന്നുമുണ്ടാകുമോ  എനിക്കൊപ്പം ?
Gazal : വിശ്വസിക്കാം  കൂടെ  കാണും .
Gazal : നിന്നോട്  പറയാത്ത  ഒന്ന്  കൂടിയുണ്ട്  നമുക്കിടയില്‍ .
Zairah: എന്ത് ?
Gazal : നിനക്ക്  പ്രണയമെന്നാല്‍  എന്താണ് ?
Zairah: ആരുടെ  വാരിയെല്ലിനാലാണോ  ദൈവം  എന്നെ  സൃഷ്ടിച്ചത് , അയാളെ  കണ്ടെത്തല്‍ 
ആത്മാവ്  പരിപൂര്‍ണത  നേടുന്നത്  ആരുടെ  സാമിപ്യതിലാണോ , അയാളെ 
കണ്ടെത്തല്‍ .. ഹൃദയ  താഴ്വരയില്‍  നിത്യ  വസന്തം  തീര്‍ക്കുന്നതാരോ 
അയാളെ  എല്ലാ  അര്‍ഥത്തിലും  സ്നേഹിക്കുക , ഇതൊക്കെയ  ഇപ്പോള്‍  തോന്നുന്നത് 
Gazal : പ്രണയത്തില്‍  ഏറ്റവും  മഹാത്വമേരിയത് ?
Zairah: പരസ്പരം  പ്രണയിക്കുന്നു  എന്ന  ബോധം  തന്നെ   മഹാത്വമുല്ലതാണ് 
Gazal : വിവാഹത്തെ  കുറിച്  എന്താണ്  അഭിപ്രായം ?
Zairah: വിവാഹം  പ്രണയത്തെ  കൊല്ലും 
Gazal : mm..നമുക്കിടയില്‍  അങ്ങനൊരു  കൊലപാതകം  ഒരിക്കലും   ഉണ്ടാകില്ല 
Zairah: mmm.. നീ  married ആണെന്ന്  എനിക്ക്  തോന്നിയിരുന്നു 
Gazal : ഏയ്‌  married ഒന്നുമല്ല .ഒരു  കുട്ടിയുണ്ട് ,ആരുമില്ലാതവല്‍ 
ഞാന്‍  വളര്‍ത്തി ,പഠിപ്പിച്ചു ..ഇപ്പോള്‍  എല്ലാവരും  പറയുന്നു  കൂടെ  കൂട്ടാന്‍ .
Zairah: അവള്‍  പുണ്യം  ചെയ്തവള്‍ 
Gazal : അവള്‍  നേടിയത്  ഒരു  ജീവിതം , എന്‍റെ  പ്രണയമല്ല 
Zairah: പ്രണയിക്കാം  ഞാന്‍  നിന്നെ , രാധ  കണ്ണനെ  പ്രണയിച്ചത്  പോലെ 
Gazal : രുഗമിനിയുടെയും  സത്യഭാമയുടെയും  ഒക്കെ  കൈയ്  പിടിച്ച  അഗ്നി  കുണ്ടം 
ചുറ്റുമ്പോള്‍  കണ്ണന്‍  തന്റെ  രാധയെ  ഓടക്കുഴല്‍  നാദമായി  അരക്കെട്ടില്‍ 
ഒളിപ്പിച്ചിരുന്നു , അത്  പോലെ  നിന്നെയും  ഒളിപ്പിക്കാം  ഈ  യന്ത്രകൂട്ടില്‍ 
Zairah: യന്ത്ര  കൂട്ടോ ?
Gazal : ha ha mobile
Zairah: ഓഹ് അതിനും  പേരിട്ടോ ?
Zairah: നിന്റെ  അന്തപുരത്തില്‍  രുഗ്മിനിയെ  നോവ്‌  തീറ്റിച്ചു   കൊണ്ടു  നിന്റെ  ബീജത്തിന്റെ  മനുഷ്യ 
രൂപം  പിറക്കും …അപ്പോള്‍  അടി  വയര്‍  അമര്‍ത്തി  പിടിച്ചു  ഞാന്‍  നോവ്‌ 
തിന്നുന്നുണ്ടാകും …
Gazal : തൊട്ടിലോരുക്കി  നിര്‍ത്തണം  മറ്റൊരു  കംസനെ  കൊല്ലാന്‍  പ്രാപ്തി  നേടാനായി  അവനവിടെ 
വളരട്ടെ 
Zairah: രാവേറെയായി 
Gazal : ഉറങ്ങാം  നമുക്കിനി , മധുര  സ്വപ്‌നങ്ങള്‍  കണ്ടു …
Zairah: sweet dreams :-*
Gazal : chweet dreams ഉമ്മ്മ 

Friday, June 18, 2010

വിടരാതിരിക്കട്ടെ നീര്‍മാതള പൂക്കള്‍


ഇന്റര്‍നെറ്റ്‌ സൗഹൃദ കൂട്ടയ്മകലൊന്നും അവളുടെ ഇഷ്ടങ്ങളുടെ പട്ടികയില്‍ പെട്ടിരുന്നില്ല , എങ്കിലും മരുന്നിന്റെയും പുസ്തകങ്ങളുടെയും മണമുള്ള അവളുടെ പ്രിയപ്പെട്ട മുറിയില്‍ കമ്പ്യൂട്ടര്‍ നു മുന്നില്‍ വേദന മറന്ന് അവളിരുന്നു .orkut ഇല്‍ താന്‍ പണ്ടെന്നോ create ചെയ്ത അക്കൗണ്ട്‌ ന്റെ പാസ്‌ വേര്‍ഡ്‌ ഓര്‍ക്കാന്‍ ശ്രമിച്ചു , ഇല്ല തന്‍റെ ഒര്മകളിലെവിടെയും അതില്ല ..ഒടുവിലത്തെ ശ്രമമെന്ന നിലയില്‍ അവള്‍ തന്‍റെ പ്രണയത്തിന്‍റെ പേര് കൊടുത്തു .പ്രൊഫൈല്‍ ഇല്‍ ഈ തകര്‍ന്ന ഹൃദയത്തിന്‍റെ image നു പകരം തന്‍റെ മുഖത്തിന്‍റെ ചിത്രമിടാന്‍ അവള്‍ തീരുമാനിച്ചു . Zairah Zain എന്ന അവളുടെ പേര് പോലും അവള്‍ക് അപരിചിതമായ് തോന്നി . ശെരിയാണ്‌ അവള്‍ അമ്മുവാണ് അവനെ പ്രണയിക്കാന്‍ തുടങ്ങിയത് മുതല്‍ …അവള്‍ പ്രൊഫൈല്‍ ഇല്‍ തന്‍റെ ചിരിക്കുന്ന മുഖത്തിന്‍റെ photo ചേര്‍ത്തു , Zairah Zain എന്ന പേരു മാറ്റി അമ്മു എന്ന് കൊടുത്തു ; വാടിയ നീര്‍മാതള പൂ പോലുള്ള അവളുടെ മുഖം പ്രസന്നമായി .
Friends ലിസ്റ്റ് ഇല്‍ നോക്കി , ഇല്ല Hareesh Mohan എന്നൊരു പേരു കണ്ടില്ല . തന്നെയും അവനെയും അറിയുന്ന friends ന്റെ അക്കൗണ്ട്‌ ഇല്‍ അവരുടെ frieds ലിസ്റ്റ് ഇല്‍ അവള്‍ വല്ലാത്തൊരു ആവേശത്തോടെ ആ പേരു തിരഞ്ഞു , ഒടുവില്‍ തന്നെ ഒരുപാട് സ്നേഹിച്ച രോഗ ശയ്യയിലും താങ്ങായ് നിന്ന ശ്രീരേഖ ചേച്ചിയുടെ സുഹൃത്ത് വലയത്തിനുള്ളില്‍ അവനെ കണ്ടെത്തി …അല്‍പ നേരം മിഴികളടച്ചു അവളാ പഴയ കാലത്തേക്ക് പോകാന്‍ ഒരു ശ്രമം നടത്തി .. സിരകളില്‍ ഒഴുകുന്നത് ലാവയാണെന്ന് തോന്നി അവള്‍ക് , ഇല്ല പ്രണയം കൊടുത്ത് പകരം നേടിയ ഈ വേദനയില്‍ നിന്നും തനിക്കിനി രക്ഷയില്ല...അവള്‍ കണ്ണ് തുറന്നു കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കി; താടി വളര്‍ത്തിയ കട്ടി കണ്ണട ധരിച്ച ആ മുഖം തന്‍റെ ഹരീഷ് ന്റെ മുഖം... അവള്‍ക് കളഞ്ഞു പോയതെന്തോ തിരികെ കിട്ടിയത് പോലെ തോന്നി. അവള്‍ ആ മുഖത്ത് തന്നെ ഉറ്റു നോക്കി തനിക്കു പരിചിതമല്ലാത്ത ഒരു വിഷാദ ഭാവം ആ മുഖത്ത് നിഴലിച്ചിടുന്ടെന്നു അവള്‍ക് തോന്നി, ആ തോന്നല്‍ അവളെ സന്തോഷിപ്പിച്ചു. അവള്‍ തന്‍റെ പ്രണയത്തിന്‍റെ അക്കൗണ്ട്‌ഇലേക്ക് ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിരല്‍ തുമ്പ് വിറച്ചു .
സ്ക്രാപ്പ് ബുക്കില്‍ എന്ത് എഴുതണമെന്നു ആലോചിച് കൊണ്ട് അവളിരുന്നു മണിക്കൂറുകളോളം. ഒടുവിലെഴുതി 'ഒരു വിളിപ്പാടകലെ നാമുണ്ടായിരുന്നു.ഒരീക്കല് പോലും നീ എന്‍റെ സ്വാര്‍ഥ പ്രണയത്തെ ചോദ്യം ചെയ്തില്ല. നിനക്കായി കാത്തിരുന്നു ജീവിതം പ്രനയതീയില്‍ ഹോമിച്ചുവെന്ന് ഞാനും പരാതി പറഞ്ഞില്ല.എന്നിട്ടും മരണമെന്ന സത്യം എന്നെ വിഴുങ്ങാന്‍ നില്‍ക്കുമ്പോള്‍ നീ പോയതെങ്ങു? അറിയാമായിരുന്നല്ലോ നീ അരികിലില്ലെങ്കില്‍ ഞാന്‍ തളര്‍ന്നു പോകുമെന്ന്.'ഇത്രയും ടൈപ്പ് ചെയ്തു പോസ്റ്റ്‌ ചെയ്യുമ്പോള്‍ അവളാ പഴയ കാലം ഓര്‍ത്തു ; രണ്ടു വര്‍ഷത്തിനപ്പുറം , താന്‍ വേദന ഭക്ഷിച്ച്‌ ഈ മുറിയിലേക്ക് ഒതുങ്ങുന്നതിനു മുന്‍പുള്ള കാലം, ഹരീഷ് നോട്‌ കലഹിച്ചു കൊണ്ട് 'എന്നെ മാത്രം നീ പ്രണയിക്കു' എന്ന് അലറി കരഞ്ഞു കൊണ്ട് ഹരീഷിന്‍റെ ഓഫീസു സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താഴേക്കു പറന്നു നിത്യ മൗനത്തില്‍ സ്വയം തളച്ചിട്ട ആ ദിവസത്തിനും മുന്പ് ഉള്ള പ്രണയകാലം, പരിഭവങ്ങളുടെ, ഒരുപാട് ഇനക്കങ്ങളുടെ, തന്റെയും ഹരീഷിന്റെയും മാത്രമായ സ്വര്‍ഗീയ നിമിഷങ്ങളുടെ ആ നല്ല കാലം, തന്‍റെ ജീവതത്തിലെ വസന്തകാലം.. തന്‍റെ സ്ക്രാപ്പുകള്‍ ഹരീഷ് എന്ന എഴുത്തുകാരനെ ചൊടിപിച്ചിരുന്ന കാലം.ഏകാന്തതയുടെ വേദനയുടെ രണ്ടു വര്‍ഷം കടന്നു പോയത് രണ്ടു പതിറ്റാണ്ടുകള്‍ പോലെയായിരുന്നു, അതെപ്പോഴും അങ്ങനെയാണ് അവന്‍ അരികിലുള്ളപ്പോള്‍ ഭൂമിക്കു ഭ്രമണം ചെയ്യാന്‍ ധൃതിയുണ്ടെന്നു തോന്നും...അവന്‍ അരികിലില്ലാത്തപ്പോള്‍ പ്രപഞ്ചം പോലും നിശ്ചലമായത് പോലെയും തോന്നുമായിരുന്നു....ഹരീഷ് നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനീ വേദനയൊന്നും അറിയില്ലായിരുന്നു..

തന്‍റെ പ്രണയം തുളുമ്പുന്ന സ്ക്രാപ്പ് ഹരീഷിനു ഉണ്ടാക്കിയ പ്രശ്നങ്ങളിലേക് മിഴിയടച്ചു കൊണ്ടവള്‍ ചിരിച്ചു...കടന്നു പോയ നരച്ച ജീവിതാനുഭവങ്ങളുടെ രണ്ടു വര്‍ഷം തന്നില്‍ മാറ്റമൊന്നും എന്നോര്‍ത്ത് കൊണ്ട് അവളിരുന്നു ... ഹരീഷിനു തന്നോട് ക്ഷമിക്കാന്‍ കഴിയുമോ??? ആത്മഹത്യയെ വെരുത്തിരുന്നവന്‍, തന്നെ പ്രാണനെ പോലെ പ്രണയിചിരുന്നവന്‍; അവനു മനസിലാകാതെ പോകുമോ അന്ന് ഞാന്‍ അങ്ങനെ ചെയ്തത് അവനെ തന്റേതു മാത്രമാക്കാന്‍ ആയിരുന്നെന്നു??എന്നും താന്‍ ഹരീഷിനു വേദനകള്‍ മാത്രം കൊടുത്തു, വിവാഹിതനാണ് ഹരീഷ് എന്നറിയാതെ അല്ല അവള്‍ അവനെ പ്രണയിച്ചത് എന്നിട്ടും ഹരീഷിനെ ആ പേരു പറഞ്ഞു അവള്‍ നോവിച്ചു.. നിന്റെ പ്രണയം പങ്കു വയ്കപെടുന്നതിഷ്ടമല്ലെന്നു എല്ലായ്പോഴും പറഞ്ഞു കൊണ്ടിരുന്നു.. ഹരീഷ് നിസ്സഹായനായി അവളുടെ മുന്നില്‍ കരഞ്ഞു, അപ്പോഴെല്ലാം ഒരു ഭ്രാന്തിയെ പോലെ അവള്‍ ചിരിച്ചു .. ഹരീഷിന്‍റെ കണ്ണുനീര്‍ അവള്‍ക്കു തന്നോടുള്ള പ്രണയത്തിന്‍റെ സാകഷ്യ പത്രമായിരുന്നു.
ജിമെയില്‍ അക്കൗണ്ട്‌ ഇലേക് ചാറ്റ് invitation വന്നപ്പോള്‍ കണ്ണ് തുടച്ചു കൊണ്ടവള്‍ കമ്പ്യൂട്ടര്‍ സ്ക്രീന്‍ നു മുന്നിലേക് ആഞ്ഞിരുന്നു . “അമ്മൂ ഹരീഷ് ആണ് ..” അവള്‍ക് കൈ വിറച്ചു ,അന്ന് പ്രണയം പരസ്പരം അറിഞ്ഞ ദിവസം ഹരീഷിന്‍റെ മുന്നില്‍ നിന്ന് വിറച്ചത് കഴിഞ്ഞു പോയ നിമിഷങ്ങളിലെപ്പോഴോ ആണെന്ന് അവള്‍ക് തോന്നി . “എനിക്ക് കാണണം ” ഹെഡ് ഫോണ്‍ ഇരു ചെവികളിലും ചേര്‍ത്ത് വച്ച് അവള്‍ പറഞ്ഞു , നിമിഷങ്ങളോളം നീണ്ടു നിന്ന ഹരീഷിന്‍റെ മൗനം അവള്‍ ആസ്വദിച്ചു … ഹരീഷ് കരയുകയനെന്ന തോന്നല്‍ അവളില്‍ പിന്നെയും സ്നേഹിക്കപെടുകയനെന്ന ബോധം ഉണ്ടാക്കി . “ഹരീഷ് എന്താ മിണ്ടാതെ ?” അവള്‍ ചോദിച്ചു ..


“ ആരുണ്ട് നിനക്കൊപ്പം ?” അവനതു ചോദിച്ചപ്പോള്‍ ദേഷ്യമാണ് വന്നതെങ്കിലും തന്‍റെ എണ്ണപ്പെട്ട ഇനിയുള്ള ദിവസങ്ങളെ ഓര്‍ത്ത് അവള്‍ വെറുതെ ചിരിച്ചു , എന്നിട്ട് പറഞ്ഞു ; “ആരുണ്ടാകാനാണ് ഹരീഷ് , നിന്‍റെ ഓര്‍മ്മകള്‍ ഉണ്ട് കൂട്ടിനു .ഒരിക്കല്‍ കൂടി കാണണം എന്ന് തോന്നി അതാണ്‌ ഞാന്‍ ….”
“ഞാനെന്‍റെ പ്രണയ നൊമ്പരങ്ങളില്‍ നിന്നും ഒളിചോടുകയായിരുന്നോ അമ്മൂ ?” തന്‍റെ മെലിഞ്ഞ കൈ വിരലുകള്‍ കോര്‍ത്ത്‌ പിടിച്ചു കൊണ്ട് ഹരീഷ് അത് ചോദിക്കുമ്പോള്‍ അവള്‍ അത് ഉത്തരമര്‍ഹിക്കാത്ത ചോദ്യമാനെന്ന ഭാവത്തില്‍ അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു .”എന്താ ഇപ്പോള്‍ ഹരീഷ് ഒന്നും എഴുതാത്തത് ? അതോ ഞാന്‍ വില കൊടുത്തു വാങ്ങിയ ഈ തടവറയില്‍ ഞാനറിയാതെ പോയതോ ? ഇല്ല അതിനു വഴിയില്ല കാരണം ശ്രീരേഖ ചേച്ചി വരാറുണ്ട് ഇടയ്കൊക്കെ .. ഞാന്‍ ചോദിച്ചില്ലെങ്കിലും നിന്‍റെ വിശേഷങ്ങള്‍ പറയാതെ ചേച്ചി പോകില്ല .. എങ്കിലും നീ ഒന്നുമെഴുതിയില്ല ഈ രണ്ടു വര്‍ഷത്തിനിടയ്ക്ക് എന്ന് വിശ്വസിക്കാന്‍ വയ്യ .. കാരണം നിനക്ക് എന്നേക്കാള്‍ പ്രിയപെട്ടതായിരുന്നു നിന്‍റെ തന്നെ അക്ഷരങ്ങള്‍ …”
അവളുടെ മുഖത്തെ കറുത്ത വടുക്കള്‍ കണ്ണില്‍ പെടാതിരിക്കാന്‍ എന്ന വണ്ണം ചുമരില്‍ തൂക്കിയ കലണ്ടര്‍ ഇലേക് നോക്കിയിരുന്നു .. അവളുടെ കണ്ണ് നീര്‍ വീണു ഷര്‍ട്ട്‌ നനയും വരെയും അവനാ ഇരിപ്പ് തുടര്‍ന്നു . അവളുടെ കരയുന്ന മുഖം അവന്‍ ഒരിക്കലും ഇഷ്ടപെട്ടിരുന്നില്ല ..എങ്കിലും അവന്‍ അവളുടെ മുഖം തന്‍റെ കൈകള്‍ കൊണ്ട് ഉയര്‍ത്തി വാല്സല്ല്യത്തോടെ ഉമ്മ വച്ചു ..അവള്‍ക് എല്ലാം പുതിയ അനുഭവങ്ങളായി തോന്നി .. ഹരീഷിന്‍റെ പ്രണയം സ്വന്തമാക്കനായ് താന്‍ ചെയ്തതൊക്കെ വെറും ബാലിശമായിരുന്നു എന്ന തിരിച്ചറിയുകയായിരുന്നു അവള്‍ .അവര്‍ പരസ്പരം മാറ്റങ്ങള്‍ നോക്കി കാണുകയായിരുന്നു . എപ്പോഴും നിറഞ്ഞ ചിരിയോടെ സംസാരിക്കുന്ന ഹരീഷിനു ആ പഴയ പ്രസരിപ്പൊക്കെ നഷ്ടമായിരിക്കുന്നു . മൗനം മുഖ മുദ്രയായി മാറി കഴിഞ്ഞിരിക്കുന്നു . അവളുടെ ഹൃദയം വല്ലാതെ പിടഞ്ഞു , ഈ മാറ്റങ്ങള്കൊകെ കാരണം ഞാനാണ്‌ .. അവളുടെ കണ്ണ് നിറഞ്ഞു . എല്ലായ്പോഴും ചെറിയ കുട്ടികളെ പോലെ പൊട്ടി ചിരിക്കുന്ന , ചെറിയ കാര്യങ്ങള്‍ക് പോലും തല്ലു കൂടുന്ന , നീര്‍മാതള പൂവിന്‍റെ മുഖമുള്ള തന്‍റെ അമ്മു ഇവളില്‍ എവിടെയെന്നു അവന്‍ തിരഞ്ഞു , അവളുടെ ആതുര ശയ്യക്കരികില്‍... തന്‍റെ കൈ വിടുവിച്ചു അവള്‍ താഴേക്ക്‌ ചാടുമ്പോള്‍ കരുതിയില്ല ഇത് പോലെ ഇവള്‍ born cancer വന്നു ഇവ്വിധം വേദന തിന്നു കൊണ്ടെന്‍റെ മുന്നില്‍ കിടക്കുമെന്ന് …ആ നിമിഷം തന്നെ താന്‍ തീരുമാനിച്ചതായിരുന്നു അവള്‍കൊപ്പം പോകണമെന്ന് … പിണക്കങ്ങളില്ലാത്ത പരിഭവങ്ങളില്ലാത്ത തങ്ങളുടേത് മാത്രമായ സ്വര്‍ഗത്തിലേക്ക് ...അവള്‍ ജീവിതത്തിലേക്ക് തിരികെ വരുന്നുവെന്ന വാര്‍ത്ത അവനെ പിന്നെയും സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു …അവള്‍ കണ്ണ് തുറന്ന ദിവസം തന്‍റെ മുഖത്ത് നോക്കി ഹരീഷിനെ കാണണം എന്ന് പറഞ്ഞ നിമിഷം , അതെങ്ങനെ തരണം ചെയ്തു എന്ന് ഇപ്പോഴും അറിയില്ല ഹരീഷിനു.
അവള്‍ പാതി മയക്കത്തിലും , ‘ഹരീഷ് വരും എന്നെ കൊണ്ടു പോകും ’ എന്ന് പറഞ്ഞു കൊണ്ടിരുന്നു .തന്നോട് കലഹിച്ചു പാതിയില്‍ എഴുതി നിര്‍ത്തിയ എത്രയോ കഥകള്‍ ഹരീഷിനോട് പൂര്‍ത്തിയാക്കാന്‍ പറയണം , വായിച്ചു തീര്‍ത്തിട്ട് അവന്‍ തനിക്കു അയച്ചു തന്ന എത്രയോ പുസ്തകങ്ങളെ താന്‍ എന്ത് ഭംഗിയായി ഗ്രന്ധപുരയില്‍ ക്രമീകരിച്ചിരിക്കുന്നു എന്ന് അവനു കാട്ടി കൊടുക്കണം , ഹരീഷിനെ കുറിച്ചെഴുതിയ എത്രയോ കവിതകള്‍ അവനു കൊടുക്കണം …തന്‍റെ ദന്ത ക്ഷതങ്ങള്‍ ഒരുപാട് ഏറ്റു വാങ്ങിയ ഹരീഷിന്‍റെ നെഞ്ചില്‍ തലചായ്ച്ചുരങ്ങണം … തന്‍റെ കിടക്കയ്ക്കരികില്‍ ഹരീഷ് എത്രയോ നൂറ്റാണ്ടുകളായി ഇരിക്കുകയാനെന്നു തോന്നിയ ഏതോ ഭ്രാന്തന്‍ നിമിഷത്തില്‍ അവള്‍ അലറി കരഞ്ഞു , എന്നെ മാത്രം സ്നെഹിക്കൂ ഹരീഷ് എന്ന് കരയുന്നതിനിടയില്‍ അവള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു .. home nurse അവളുടെ മുറിയിലേക്ക് ഓടി വന്നു . ഉറങ്ങാനുള്ള മരുന്ന് കൊടുത്തിട്ട് അവളെ കിടക്കയിലേക്ക് ഇരുത്തിയിട്ട് മരൂന്നൊഴ്ഹിന്ജ സിറിഞ്ചും കൈയില്‍ പിടിച്ച home nurse കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കി … അമ്മുവിന്‍റെ സ്ക്രാപ്പ് ബുക്കില്‍ ഒരേയൊരു സ്ക്രാപ്പ് മാത്രം, ഹരീഷിന്റെതാണ്, 'who are you ? അവള്‍ ഊറി ചിരിച്ചു ..അപ്പോള്‍ ഹരീഷ് എവിടെ ….മറ്റൊരു രോഗ ശയ്യയില്‍ അവനുണ്ടോ ? അതോ അമ്മുവിനെ അവന്‍ മറന്നു കഴിഞ്ഞോ ?? അതോ ……. അവന്‍ ഭയന്നിരുന്നത് പോലെ അമ്മു തന്നെ അവനെ …. അറിയില്ലാ … അമ്മു കാത്തിരിക്കുന്നു ഹരീഷിനെ ഒരു നോക്ക് കാണാന്‍ .. ആര്‍ക്കറിയാം ഈ ഉറക്കം അവളുടെ അവസാനത്തേത് ആണോന്നു .