Friday, June 18, 2010

വിടരാതിരിക്കട്ടെ നീര്‍മാതള പൂക്കള്‍


ഇന്റര്‍നെറ്റ്‌ സൗഹൃദ കൂട്ടയ്മകലൊന്നും അവളുടെ ഇഷ്ടങ്ങളുടെ പട്ടികയില്‍ പെട്ടിരുന്നില്ല , എങ്കിലും മരുന്നിന്റെയും പുസ്തകങ്ങളുടെയും മണമുള്ള അവളുടെ പ്രിയപ്പെട്ട മുറിയില്‍ കമ്പ്യൂട്ടര്‍ നു മുന്നില്‍ വേദന മറന്ന് അവളിരുന്നു .orkut ഇല്‍ താന്‍ പണ്ടെന്നോ create ചെയ്ത അക്കൗണ്ട്‌ ന്റെ പാസ്‌ വേര്‍ഡ്‌ ഓര്‍ക്കാന്‍ ശ്രമിച്ചു , ഇല്ല തന്‍റെ ഒര്മകളിലെവിടെയും അതില്ല ..ഒടുവിലത്തെ ശ്രമമെന്ന നിലയില്‍ അവള്‍ തന്‍റെ പ്രണയത്തിന്‍റെ പേര് കൊടുത്തു .പ്രൊഫൈല്‍ ഇല്‍ ഈ തകര്‍ന്ന ഹൃദയത്തിന്‍റെ image നു പകരം തന്‍റെ മുഖത്തിന്‍റെ ചിത്രമിടാന്‍ അവള്‍ തീരുമാനിച്ചു . Zairah Zain എന്ന അവളുടെ പേര് പോലും അവള്‍ക് അപരിചിതമായ് തോന്നി . ശെരിയാണ്‌ അവള്‍ അമ്മുവാണ് അവനെ പ്രണയിക്കാന്‍ തുടങ്ങിയത് മുതല്‍ …അവള്‍ പ്രൊഫൈല്‍ ഇല്‍ തന്‍റെ ചിരിക്കുന്ന മുഖത്തിന്‍റെ photo ചേര്‍ത്തു , Zairah Zain എന്ന പേരു മാറ്റി അമ്മു എന്ന് കൊടുത്തു ; വാടിയ നീര്‍മാതള പൂ പോലുള്ള അവളുടെ മുഖം പ്രസന്നമായി .
Friends ലിസ്റ്റ് ഇല്‍ നോക്കി , ഇല്ല Hareesh Mohan എന്നൊരു പേരു കണ്ടില്ല . തന്നെയും അവനെയും അറിയുന്ന friends ന്റെ അക്കൗണ്ട്‌ ഇല്‍ അവരുടെ frieds ലിസ്റ്റ് ഇല്‍ അവള്‍ വല്ലാത്തൊരു ആവേശത്തോടെ ആ പേരു തിരഞ്ഞു , ഒടുവില്‍ തന്നെ ഒരുപാട് സ്നേഹിച്ച രോഗ ശയ്യയിലും താങ്ങായ് നിന്ന ശ്രീരേഖ ചേച്ചിയുടെ സുഹൃത്ത് വലയത്തിനുള്ളില്‍ അവനെ കണ്ടെത്തി …അല്‍പ നേരം മിഴികളടച്ചു അവളാ പഴയ കാലത്തേക്ക് പോകാന്‍ ഒരു ശ്രമം നടത്തി .. സിരകളില്‍ ഒഴുകുന്നത് ലാവയാണെന്ന് തോന്നി അവള്‍ക് , ഇല്ല പ്രണയം കൊടുത്ത് പകരം നേടിയ ഈ വേദനയില്‍ നിന്നും തനിക്കിനി രക്ഷയില്ല...അവള്‍ കണ്ണ് തുറന്നു കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കി; താടി വളര്‍ത്തിയ കട്ടി കണ്ണട ധരിച്ച ആ മുഖം തന്‍റെ ഹരീഷ് ന്റെ മുഖം... അവള്‍ക് കളഞ്ഞു പോയതെന്തോ തിരികെ കിട്ടിയത് പോലെ തോന്നി. അവള്‍ ആ മുഖത്ത് തന്നെ ഉറ്റു നോക്കി തനിക്കു പരിചിതമല്ലാത്ത ഒരു വിഷാദ ഭാവം ആ മുഖത്ത് നിഴലിച്ചിടുന്ടെന്നു അവള്‍ക് തോന്നി, ആ തോന്നല്‍ അവളെ സന്തോഷിപ്പിച്ചു. അവള്‍ തന്‍റെ പ്രണയത്തിന്‍റെ അക്കൗണ്ട്‌ഇലേക്ക് ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിരല്‍ തുമ്പ് വിറച്ചു .
സ്ക്രാപ്പ് ബുക്കില്‍ എന്ത് എഴുതണമെന്നു ആലോചിച് കൊണ്ട് അവളിരുന്നു മണിക്കൂറുകളോളം. ഒടുവിലെഴുതി 'ഒരു വിളിപ്പാടകലെ നാമുണ്ടായിരുന്നു.ഒരീക്കല് പോലും നീ എന്‍റെ സ്വാര്‍ഥ പ്രണയത്തെ ചോദ്യം ചെയ്തില്ല. നിനക്കായി കാത്തിരുന്നു ജീവിതം പ്രനയതീയില്‍ ഹോമിച്ചുവെന്ന് ഞാനും പരാതി പറഞ്ഞില്ല.എന്നിട്ടും മരണമെന്ന സത്യം എന്നെ വിഴുങ്ങാന്‍ നില്‍ക്കുമ്പോള്‍ നീ പോയതെങ്ങു? അറിയാമായിരുന്നല്ലോ നീ അരികിലില്ലെങ്കില്‍ ഞാന്‍ തളര്‍ന്നു പോകുമെന്ന്.'ഇത്രയും ടൈപ്പ് ചെയ്തു പോസ്റ്റ്‌ ചെയ്യുമ്പോള്‍ അവളാ പഴയ കാലം ഓര്‍ത്തു ; രണ്ടു വര്‍ഷത്തിനപ്പുറം , താന്‍ വേദന ഭക്ഷിച്ച്‌ ഈ മുറിയിലേക്ക് ഒതുങ്ങുന്നതിനു മുന്‍പുള്ള കാലം, ഹരീഷ് നോട്‌ കലഹിച്ചു കൊണ്ട് 'എന്നെ മാത്രം നീ പ്രണയിക്കു' എന്ന് അലറി കരഞ്ഞു കൊണ്ട് ഹരീഷിന്‍റെ ഓഫീസു സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താഴേക്കു പറന്നു നിത്യ മൗനത്തില്‍ സ്വയം തളച്ചിട്ട ആ ദിവസത്തിനും മുന്പ് ഉള്ള പ്രണയകാലം, പരിഭവങ്ങളുടെ, ഒരുപാട് ഇനക്കങ്ങളുടെ, തന്റെയും ഹരീഷിന്റെയും മാത്രമായ സ്വര്‍ഗീയ നിമിഷങ്ങളുടെ ആ നല്ല കാലം, തന്‍റെ ജീവതത്തിലെ വസന്തകാലം.. തന്‍റെ സ്ക്രാപ്പുകള്‍ ഹരീഷ് എന്ന എഴുത്തുകാരനെ ചൊടിപിച്ചിരുന്ന കാലം.ഏകാന്തതയുടെ വേദനയുടെ രണ്ടു വര്‍ഷം കടന്നു പോയത് രണ്ടു പതിറ്റാണ്ടുകള്‍ പോലെയായിരുന്നു, അതെപ്പോഴും അങ്ങനെയാണ് അവന്‍ അരികിലുള്ളപ്പോള്‍ ഭൂമിക്കു ഭ്രമണം ചെയ്യാന്‍ ധൃതിയുണ്ടെന്നു തോന്നും...അവന്‍ അരികിലില്ലാത്തപ്പോള്‍ പ്രപഞ്ചം പോലും നിശ്ചലമായത് പോലെയും തോന്നുമായിരുന്നു....ഹരീഷ് നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനീ വേദനയൊന്നും അറിയില്ലായിരുന്നു..

തന്‍റെ പ്രണയം തുളുമ്പുന്ന സ്ക്രാപ്പ് ഹരീഷിനു ഉണ്ടാക്കിയ പ്രശ്നങ്ങളിലേക് മിഴിയടച്ചു കൊണ്ടവള്‍ ചിരിച്ചു...കടന്നു പോയ നരച്ച ജീവിതാനുഭവങ്ങളുടെ രണ്ടു വര്‍ഷം തന്നില്‍ മാറ്റമൊന്നും എന്നോര്‍ത്ത് കൊണ്ട് അവളിരുന്നു ... ഹരീഷിനു തന്നോട് ക്ഷമിക്കാന്‍ കഴിയുമോ??? ആത്മഹത്യയെ വെരുത്തിരുന്നവന്‍, തന്നെ പ്രാണനെ പോലെ പ്രണയിചിരുന്നവന്‍; അവനു മനസിലാകാതെ പോകുമോ അന്ന് ഞാന്‍ അങ്ങനെ ചെയ്തത് അവനെ തന്റേതു മാത്രമാക്കാന്‍ ആയിരുന്നെന്നു??എന്നും താന്‍ ഹരീഷിനു വേദനകള്‍ മാത്രം കൊടുത്തു, വിവാഹിതനാണ് ഹരീഷ് എന്നറിയാതെ അല്ല അവള്‍ അവനെ പ്രണയിച്ചത് എന്നിട്ടും ഹരീഷിനെ ആ പേരു പറഞ്ഞു അവള്‍ നോവിച്ചു.. നിന്റെ പ്രണയം പങ്കു വയ്കപെടുന്നതിഷ്ടമല്ലെന്നു എല്ലായ്പോഴും പറഞ്ഞു കൊണ്ടിരുന്നു.. ഹരീഷ് നിസ്സഹായനായി അവളുടെ മുന്നില്‍ കരഞ്ഞു, അപ്പോഴെല്ലാം ഒരു ഭ്രാന്തിയെ പോലെ അവള്‍ ചിരിച്ചു .. ഹരീഷിന്‍റെ കണ്ണുനീര്‍ അവള്‍ക്കു തന്നോടുള്ള പ്രണയത്തിന്‍റെ സാകഷ്യ പത്രമായിരുന്നു.
ജിമെയില്‍ അക്കൗണ്ട്‌ ഇലേക് ചാറ്റ് invitation വന്നപ്പോള്‍ കണ്ണ് തുടച്ചു കൊണ്ടവള്‍ കമ്പ്യൂട്ടര്‍ സ്ക്രീന്‍ നു മുന്നിലേക് ആഞ്ഞിരുന്നു . “അമ്മൂ ഹരീഷ് ആണ് ..” അവള്‍ക് കൈ വിറച്ചു ,അന്ന് പ്രണയം പരസ്പരം അറിഞ്ഞ ദിവസം ഹരീഷിന്‍റെ മുന്നില്‍ നിന്ന് വിറച്ചത് കഴിഞ്ഞു പോയ നിമിഷങ്ങളിലെപ്പോഴോ ആണെന്ന് അവള്‍ക് തോന്നി . “എനിക്ക് കാണണം ” ഹെഡ് ഫോണ്‍ ഇരു ചെവികളിലും ചേര്‍ത്ത് വച്ച് അവള്‍ പറഞ്ഞു , നിമിഷങ്ങളോളം നീണ്ടു നിന്ന ഹരീഷിന്‍റെ മൗനം അവള്‍ ആസ്വദിച്ചു … ഹരീഷ് കരയുകയനെന്ന തോന്നല്‍ അവളില്‍ പിന്നെയും സ്നേഹിക്കപെടുകയനെന്ന ബോധം ഉണ്ടാക്കി . “ഹരീഷ് എന്താ മിണ്ടാതെ ?” അവള്‍ ചോദിച്ചു ..


“ ആരുണ്ട് നിനക്കൊപ്പം ?” അവനതു ചോദിച്ചപ്പോള്‍ ദേഷ്യമാണ് വന്നതെങ്കിലും തന്‍റെ എണ്ണപ്പെട്ട ഇനിയുള്ള ദിവസങ്ങളെ ഓര്‍ത്ത് അവള്‍ വെറുതെ ചിരിച്ചു , എന്നിട്ട് പറഞ്ഞു ; “ആരുണ്ടാകാനാണ് ഹരീഷ് , നിന്‍റെ ഓര്‍മ്മകള്‍ ഉണ്ട് കൂട്ടിനു .ഒരിക്കല്‍ കൂടി കാണണം എന്ന് തോന്നി അതാണ്‌ ഞാന്‍ ….”
“ഞാനെന്‍റെ പ്രണയ നൊമ്പരങ്ങളില്‍ നിന്നും ഒളിചോടുകയായിരുന്നോ അമ്മൂ ?” തന്‍റെ മെലിഞ്ഞ കൈ വിരലുകള്‍ കോര്‍ത്ത്‌ പിടിച്ചു കൊണ്ട് ഹരീഷ് അത് ചോദിക്കുമ്പോള്‍ അവള്‍ അത് ഉത്തരമര്‍ഹിക്കാത്ത ചോദ്യമാനെന്ന ഭാവത്തില്‍ അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു .”എന്താ ഇപ്പോള്‍ ഹരീഷ് ഒന്നും എഴുതാത്തത് ? അതോ ഞാന്‍ വില കൊടുത്തു വാങ്ങിയ ഈ തടവറയില്‍ ഞാനറിയാതെ പോയതോ ? ഇല്ല അതിനു വഴിയില്ല കാരണം ശ്രീരേഖ ചേച്ചി വരാറുണ്ട് ഇടയ്കൊക്കെ .. ഞാന്‍ ചോദിച്ചില്ലെങ്കിലും നിന്‍റെ വിശേഷങ്ങള്‍ പറയാതെ ചേച്ചി പോകില്ല .. എങ്കിലും നീ ഒന്നുമെഴുതിയില്ല ഈ രണ്ടു വര്‍ഷത്തിനിടയ്ക്ക് എന്ന് വിശ്വസിക്കാന്‍ വയ്യ .. കാരണം നിനക്ക് എന്നേക്കാള്‍ പ്രിയപെട്ടതായിരുന്നു നിന്‍റെ തന്നെ അക്ഷരങ്ങള്‍ …”
അവളുടെ മുഖത്തെ കറുത്ത വടുക്കള്‍ കണ്ണില്‍ പെടാതിരിക്കാന്‍ എന്ന വണ്ണം ചുമരില്‍ തൂക്കിയ കലണ്ടര്‍ ഇലേക് നോക്കിയിരുന്നു .. അവളുടെ കണ്ണ് നീര്‍ വീണു ഷര്‍ട്ട്‌ നനയും വരെയും അവനാ ഇരിപ്പ് തുടര്‍ന്നു . അവളുടെ കരയുന്ന മുഖം അവന്‍ ഒരിക്കലും ഇഷ്ടപെട്ടിരുന്നില്ല ..എങ്കിലും അവന്‍ അവളുടെ മുഖം തന്‍റെ കൈകള്‍ കൊണ്ട് ഉയര്‍ത്തി വാല്സല്ല്യത്തോടെ ഉമ്മ വച്ചു ..അവള്‍ക് എല്ലാം പുതിയ അനുഭവങ്ങളായി തോന്നി .. ഹരീഷിന്‍റെ പ്രണയം സ്വന്തമാക്കനായ് താന്‍ ചെയ്തതൊക്കെ വെറും ബാലിശമായിരുന്നു എന്ന തിരിച്ചറിയുകയായിരുന്നു അവള്‍ .അവര്‍ പരസ്പരം മാറ്റങ്ങള്‍ നോക്കി കാണുകയായിരുന്നു . എപ്പോഴും നിറഞ്ഞ ചിരിയോടെ സംസാരിക്കുന്ന ഹരീഷിനു ആ പഴയ പ്രസരിപ്പൊക്കെ നഷ്ടമായിരിക്കുന്നു . മൗനം മുഖ മുദ്രയായി മാറി കഴിഞ്ഞിരിക്കുന്നു . അവളുടെ ഹൃദയം വല്ലാതെ പിടഞ്ഞു , ഈ മാറ്റങ്ങള്കൊകെ കാരണം ഞാനാണ്‌ .. അവളുടെ കണ്ണ് നിറഞ്ഞു . എല്ലായ്പോഴും ചെറിയ കുട്ടികളെ പോലെ പൊട്ടി ചിരിക്കുന്ന , ചെറിയ കാര്യങ്ങള്‍ക് പോലും തല്ലു കൂടുന്ന , നീര്‍മാതള പൂവിന്‍റെ മുഖമുള്ള തന്‍റെ അമ്മു ഇവളില്‍ എവിടെയെന്നു അവന്‍ തിരഞ്ഞു , അവളുടെ ആതുര ശയ്യക്കരികില്‍... തന്‍റെ കൈ വിടുവിച്ചു അവള്‍ താഴേക്ക്‌ ചാടുമ്പോള്‍ കരുതിയില്ല ഇത് പോലെ ഇവള്‍ born cancer വന്നു ഇവ്വിധം വേദന തിന്നു കൊണ്ടെന്‍റെ മുന്നില്‍ കിടക്കുമെന്ന് …ആ നിമിഷം തന്നെ താന്‍ തീരുമാനിച്ചതായിരുന്നു അവള്‍കൊപ്പം പോകണമെന്ന് … പിണക്കങ്ങളില്ലാത്ത പരിഭവങ്ങളില്ലാത്ത തങ്ങളുടേത് മാത്രമായ സ്വര്‍ഗത്തിലേക്ക് ...അവള്‍ ജീവിതത്തിലേക്ക് തിരികെ വരുന്നുവെന്ന വാര്‍ത്ത അവനെ പിന്നെയും സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു …അവള്‍ കണ്ണ് തുറന്ന ദിവസം തന്‍റെ മുഖത്ത് നോക്കി ഹരീഷിനെ കാണണം എന്ന് പറഞ്ഞ നിമിഷം , അതെങ്ങനെ തരണം ചെയ്തു എന്ന് ഇപ്പോഴും അറിയില്ല ഹരീഷിനു.
അവള്‍ പാതി മയക്കത്തിലും , ‘ഹരീഷ് വരും എന്നെ കൊണ്ടു പോകും ’ എന്ന് പറഞ്ഞു കൊണ്ടിരുന്നു .തന്നോട് കലഹിച്ചു പാതിയില്‍ എഴുതി നിര്‍ത്തിയ എത്രയോ കഥകള്‍ ഹരീഷിനോട് പൂര്‍ത്തിയാക്കാന്‍ പറയണം , വായിച്ചു തീര്‍ത്തിട്ട് അവന്‍ തനിക്കു അയച്ചു തന്ന എത്രയോ പുസ്തകങ്ങളെ താന്‍ എന്ത് ഭംഗിയായി ഗ്രന്ധപുരയില്‍ ക്രമീകരിച്ചിരിക്കുന്നു എന്ന് അവനു കാട്ടി കൊടുക്കണം , ഹരീഷിനെ കുറിച്ചെഴുതിയ എത്രയോ കവിതകള്‍ അവനു കൊടുക്കണം …തന്‍റെ ദന്ത ക്ഷതങ്ങള്‍ ഒരുപാട് ഏറ്റു വാങ്ങിയ ഹരീഷിന്‍റെ നെഞ്ചില്‍ തലചായ്ച്ചുരങ്ങണം … തന്‍റെ കിടക്കയ്ക്കരികില്‍ ഹരീഷ് എത്രയോ നൂറ്റാണ്ടുകളായി ഇരിക്കുകയാനെന്നു തോന്നിയ ഏതോ ഭ്രാന്തന്‍ നിമിഷത്തില്‍ അവള്‍ അലറി കരഞ്ഞു , എന്നെ മാത്രം സ്നെഹിക്കൂ ഹരീഷ് എന്ന് കരയുന്നതിനിടയില്‍ അവള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു .. home nurse അവളുടെ മുറിയിലേക്ക് ഓടി വന്നു . ഉറങ്ങാനുള്ള മരുന്ന് കൊടുത്തിട്ട് അവളെ കിടക്കയിലേക്ക് ഇരുത്തിയിട്ട് മരൂന്നൊഴ്ഹിന്ജ സിറിഞ്ചും കൈയില്‍ പിടിച്ച home nurse കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കി … അമ്മുവിന്‍റെ സ്ക്രാപ്പ് ബുക്കില്‍ ഒരേയൊരു സ്ക്രാപ്പ് മാത്രം, ഹരീഷിന്റെതാണ്, 'who are you ? അവള്‍ ഊറി ചിരിച്ചു ..അപ്പോള്‍ ഹരീഷ് എവിടെ ….മറ്റൊരു രോഗ ശയ്യയില്‍ അവനുണ്ടോ ? അതോ അമ്മുവിനെ അവന്‍ മറന്നു കഴിഞ്ഞോ ?? അതോ ……. അവന്‍ ഭയന്നിരുന്നത് പോലെ അമ്മു തന്നെ അവനെ …. അറിയില്ലാ … അമ്മു കാത്തിരിക്കുന്നു ഹരീഷിനെ ഒരു നോക്ക് കാണാന്‍ .. ആര്‍ക്കറിയാം ഈ ഉറക്കം അവളുടെ അവസാനത്തേത് ആണോന്നു .

2 comments:

 1. എന്റെ ബ്ലോഗിലേക്കുള്ള വരവില്‍ നിന്നും ആണ് ഇവിടെ എത്തിയത്.
  ബ്ലോഗില്‍ വന്നിട്ടുമെന്തേ മിണ്ടാതെ പോയതെന്ന് ഞാന്‍ ആലോചിച്ചു.
  ആദ്യ കഥ വായിച്ചപ്പോള്‍ മനസിലായി. സങ്കടങ്ങളുടെ കൂട്ടുകാരി ഇത്ര നല്ല കഥ പറഞ്ഞില്ലേ. അത് മതി എന്ന്.
  മനസ്സില്‍ നൊമ്പരമുണ്ടാക്കുന്ന കഥ.
  വിഷയത്തില്‍ പുതുമയൊന്നുമില്ല. എങ്കിലും അവതരണം കൊള്ളാം.
  പ്രണയത്തിന്റെ നോവും, വികാരവും ഉള്‍ക്കൊള്ളുന്ന നല്ല രചന. ഭാവുകങ്ങള്‍

  ReplyDelete
 2. പോസ്റ്റ്‌ ഇഷ്ടമായി കേട്ടോ.....ഇനി പോസ്റ്റുമ്പോള്‍ അറിയിക്കണേ...

  ReplyDelete