Friday, January 14, 2011

പകല്‍ നക്ഷത്രം - 1 വെയില്‍ വെളുക്കെ ചിരിച്ചു നിന്ന ഒരു പകല്‍.കോളേജ് ഇടനാഴിയുടെ ഇരുണ്ട കോണുകളില്‍ പോലും പരീക്ഷ മാത്രം ചര്‍ച്ചാ വിഷയമായ മാര്‍ച്ച് മാസത്തിലെ പകല്‍.ഇംഗ്ലീഷ് പുസ്തകവും കയ്യില്‍ പിടിച്ചു 'ലീച് ഗതെരെര്‍' എന്ന കവിതയുടെ വരികള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ നിന്നു.
അവളുടെ നില്‍പ്പിലും ചലനങ്ങളിലും ആകര്‍ഷകത്വം തീരെ ഉണ്ടായിരുന്നില്ല.എണ്ണ മയമില്ലാതെ പാറുന്ന മുടിയിഴകളില്‍ അവളുടെ ഇടം കൈ ഇടയ്ക്കിടെ ചെല്ലുന്നുണ്ട്. 9.30 നു തുടങ്ങേണ്ട പരീക്ഷയ്ക്ക് 8 മണിക്ക് തന്നെ അവള്‍ എത്തിയിരുന്നു.. അവള്‍ അങ്ങനെയാ ചിലയിടത്ത് ഒരുപാട് നേരത്തെ , ചിലയിടങ്ങളില്‍ വളരെ വൈകി.. കൃത്യ സമയത്ത് ഒരിടത്തും എത്തിയിട്ടില്ല.
ഹാള്‍ ടിക്കറ്റ്‌ ലെ റോള്‍ നമ്പറും നോട്ടീസ് ബോര്‍ഡ്‌ ലെ പരീക്ഷാ ഹാള്‍ ക്രമീകരണ പട്ടികയും ഒത്തു നോക്കി 203 - )o നമ്പര്‍ മുറിയുടെ മുന്നില്‍ അവള്‍  ഈ നില്പ് തുടങ്ങിയിട്ട് സമയം ഏറെയായി.. തനിക്കു പരിചിതമല്ലാത്ത കോളേജ് , അതിന്റേതായ അന്തരീക്ഷം അതൊന്നും അവളെ അസ്വസ്തയാക്കിയില്ല.എഴുതാന്‍ പോകുന്ന പരീക്ഷയെ കുറിച്ചു മാത്രം ചിന്തിക്കണമെന്ന് കരുതീട്ടും സ്വപ്ന ലോകത്തില്‍ പാറി നടക്കുകയായിരുന്നു അവളുടെ കുഞ്ഞു മനസ്.. ലീച് ഗാതറെ പിന്തുടരുമ്പോഴും ഇടയ്ക്കിടെ  കണ്ണുകള്‍ മുറുകെയടച് , ഭ്രാന്തന്‍ സ്വപ്നങ്ങളുടെ പുറകെ പോകുന്ന മനസിനെ അവള്‍ ശാസിച്ചു തിരികെ കൊണ്ടു വരുന്നുണ്ടായിരുന്നു..
                'കയ്യില്‍ നോട്സ് എന്തെങ്കിലുമുണ്ടോ?' പുറകിലൊരു പുരുഷ ശബ്ദം.അവള്‍ അട്ടകളുടെ ലോകത്ത് നിന്നും കോളേജ് വരാന്തയിലെത്തി. തിരിഞ്ഞു നോക്കി. നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന കണ്ണുകളുള്ളവന്‍.. ഉറച്ച ശരീരം വേഷത്തിലെ മാന്യതയും ഗാംഭീര്യവും അവന്‍റെ പെരുമാറ്റത്തിലും മുഖത്തും ഒരു പോലെ പ്രതിഭലിച്ചു. അവന്‍റെ പുഞ്ചിരിയും നന്ന് . നിരതെറ്റിയ മുകള്‍ വരിയിലെ പല്ലുകളില്‍ അവളുടെ നോട്ടം കുറച്ചു നേരം ഉടക്കി നിന്നു. അല്‍പ നേരം അവനെ കൌതുകത്തോടെ നോക്കിയിട്ട് അവള്‍ തന്‍റെ തോള്‍ സഞ്ചിയില്‍ നിന്നും ഒരു പുസ്തകമെടുത്ത്‌ അവന്‍റെ നേര്‍ക്ക്‌ നീട്ടി. അവന്‍ നന്ദിയോടെ ചിരിച്ചു.പിന്നെ പറഞ്ഞു 'ഞാന്‍ റോഷന്‍', അവളുടെ ഹൃദയത്തില്‍ ഒരു വെള്ളി നക്ഷത്രം മിന്നി.'MBA യ്ക്ക് ചേരാന്‍ ബംഗ്ലൂരിലെ ഒരു കോളേജില്‍ ഫീസും അടച്ചു കഴിഞ്ഞതാ, അപ്പയുടെ ഫ്രണ്ട് ന്റെ കോളേജ് ആ അത്. Bcom സപ്പ്ലിമെന്ടരി എക്സാമിന്റെ റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ ഫയില്‍ട്, അതും ഇംഗ്ലീഷ് നു .അപ്പയ്ക്ക്‌ ദേഷ്യം വരാതിരിക്കുമോ? എന്നെ അവിടെ വന്നു തെറി പറഞ്ഞു.എക്സാം എഴുതീട്ട് വന്നു ജോയിന്‍ ചെയ്തോളാമെന്നു പറഞ്ഞു എന്നെ അപ്പ ഇങ്ങോട്ട് കൊണ്ടു പോന്നു..ഫസ്റ്റ് ഇയര്‍ ആണല്ലേ? ഈ കോളേജില്‍ ആണോ പഠിക്കുന്നെ? എന്നതാ പേര്?'  ഇത്രയും ചോദിച്ചിട്ടവന്‍, അവള്‍ കൊടുത്ത പുസ്തകം തുറന്നു.
 ഏതൊക്കെ ചോദ്യത്തിന് ഉത്തരം പറയണമെന്ന് അറിയാതെ അവള്‍ കുഴങ്ങി.പുസ്തകത്തില്‍ ഒന്നാമത്തെ പേജില്‍ വൃത്തിയായി മലയാളത്തില്‍ എഴുതി വച്ചിരുന്ന പേര് അവന്‍ ഉച്ചത്തില്‍ വായിച്ചു, ദയ... അവന്‍ പറഞ്ഞു, ഓ ദയ നല്ല പേര്.
  അവള്‍ വെറുതെ ചിരിച്ചു , എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും റോഷന്‍ തന്‍റെ ഇടയ്ക്ക് മുടങ്ങിയ  വര്‍ത്തമാനം പുനരാരംഭിച്ചിരുന്നു.ദയ പുസ്തകം അടച്ചു വച്ച് തന്‍റെ ചെറിയ മിഴികള്‍ റോഷന്റെ നക്ഷത്ര കണ്ണുകളിലേക്കു തുറന്നു വച്ചു.അവന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.തന്‍റെ പ്രിയപ്പെട്ട ഞായറാഴ്ചകളെ കുറിച്ച്, ദേഷ്യക്കാരന്‍ അപ്പയെ കുറിച്ച് , സംസാരിക്കനാകാത്ത മമ്മയെ കുറിച്ച് , മൂന്നാം ക്ലാസുകാരനായ കുഞ്ഞനുജനെ കുറിച്ച്, താനിട്ടിരിക്കുന്ന ഷര്ട്ടിനെ കുറിച്ച്, അത് തനിക്കു സമ്മാനിച്ച ഉറ്റ ചങ്ങാതിയെ കുറിച്ച്..
                   ദയയും സ്വപ്നങ്ങളും റോഷന്‍റെ ശബ്ദ വീചികളില്‍ വീട് കെട്ടി പാര്‍ത്തു..ഇടയ്ക്കിടെ അവള്‍ കൌതുകത്തോടെ അവനെ നോക്കുന്നുണ്ട്.റോഷന്‍ നിര്‍ത്താതെ പറയുന്നുണ്ട്.അവന്‍റെ ഉള്ളിലെ ബഹളക്കാരനെ ദയയ്ക്കു ഇഷ്ടമായി. കുസൃതി നിറഞ്ഞ കണ്ണുകളുള്ള ദയയുടെ മൌനം റോഷനെ അമ്പരപ്പിച്ചു.സംസാരിച്ചു നാവു കുഴഞ്ഞിട്ടോ ദയയുടെ മൌനം അസ്വസ്തനാക്കിയിട്ടോ റോഷന്‍ കയിലിരുന്ന പുസ്തകത്തിലേക്ക് കണ്ണു തുറന്നു വച്ചു... പുസ്തകത്തിന്റെ താളുകള്‍ തിടുക്കത്തില്‍ മരിച്ചു നോക്കിയിട്ട് റോഷന്‍ പറഞ്ഞു, 'ദയാ ഇത് പുതിയ സ്കീമിന്റെ പുസ്തകമല്ലേ , ശെരിക്കും എന്റെത്  പഴയ സ്കീമാ, ഇതാ പുസ്തകം കയ്യില്‍ വച്ചോളൂ. ഞാന്‍ എന്‍റെ പഴയ കൂടുകാരിവിടെ എവിടെയെങ്കിലും ഉണ്ടോന്നു നോക്കട്ടെ..., നമുക്ക് എക്സാം കഴിഞ്ഞിട്ട് കാണാം.' പുസ്തകം തിരികെ ദയയുടെ കയ്യില്‍ കൊടുക്കും മുന്‍പ്‌ തന്‍റെ പേരും ഫോണ്‍ നമ്പറും അതിലെഴുതിയിടാന്‍ അവന്‍ മറന്നില്ല.
                         എക്സാം ഹാളില്‍ കയറുമ്പോഴും ദയയുടെ കണ്ണുകള്‍ വരാന്തയിലും മരച്ചുവട്ടിലെ സൌഹൃദ കൂട്ടങ്ങളിലും റോഷനെ തിരഞ്ഞു.ഭംഗിയായി പരീക്ഷ എഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷവും, റോഷന്‍റെ നക്ഷത്ര കണ്ണുകള്‍ വീണ്ടും കാണാന്‍ കഴിയാത്തതിന്റെ നിരാശയുമായി കോളേജിന്റെ പടവുകള്‍ ഇറങ്ങുമ്പോള്‍ പിന്നിന്‍ നിന്നൊരു വിളി, ദയാ.. ഉറച്ചതും വാത്സല്യം നിറഞ്ഞതുമായിരുന്നു ആ ശബ്ദം.അവള്‍ തിരിഞ്ഞു നോക്കി, റോഷന്‍..അവളുടെ മുഖം വിടര്‍ന്നു.. അവര്‍ ആ പടവുകള്‍ ഒരുമിച്ചിറങ്ങി.ഇടയ്ക്കവള്‍ക്ക് കാലിടറിയപ്പോള്‍ റോഷന്‍റെ തോള്‍ സഞ്ചിയില്‍ പിടിച്ചു, ബസ്‌ സ്റ്റോപ്പ്‌ എത്തിയിട്ടും അവള്‍ ആ പിടി വിട്ടില്ല. സ്റ്റോപ്പില്‍ അവന്‍ ദയക്കൊപ്പം നിന്നു.ഇനിയെങ്ങോട്ടാ? അവന്‍ ചോദിച്ചു..ഹോസ്റ്റെലിലേക്ക് , അവള്‍ പറഞ്ഞു.. ഞാനേതായാലും ഒന്‍പതു കഴിയാതെ വീട്ടിലേക്കില്ല , അത്രയും കുറച്ചു കേട്ടാല്‍ മതിയല്ലോ അപ്പയുടെ തെറി.ദയയ്ക്കു ഐസ് ക്രീം ഇഷ്ടാണോ? നമുക്കൊരു ഐസ് ക്രീം കഴിക്കാം? മടിച്ചു മടിച്ചാണ് റോഷന്‍ അത് ചോദിച്ചത്.ദയയ്ക്കു മറുതെന്തെങ്കിലും പറയാന്‍ ആകുന്നതിനു മുന്‍പ്‌ റോഷന്‍ നടന്നു തുടങ്ങി, പിന്നില്‍ ദയ ഒരു പാവയെ പോലെ ചലിച്ചു.അല്‍പ ദൂരം നടന്നു, അവള്‍ റോഷന്‍റെ കൈ കോര്‍ത്ത്‌ പിടിച്ചു.റോഷന്‍ പറഞ്ഞു തുടങ്ങി തന്‍റെ സ്വപ്നങ്ങളെ കുറിച് , കുസൃതി കണ്ണുകളുള്ള തന്‍റെ സ്വപ്നത്തിലെ പ്രണയിനിയെ കുറിച്ച്, അവള്‍ക്കു ദയയുടെ ചായയാനെന്നു പറഞ്ഞപോള്‍ ദയയുടെ മിഴികള്‍ വിടര്‍ന്നു.. വെള്ള ഫ്രോക്ക് ധരിച്ചു കയ്യില്‍ ബൊക്കയും പിടിച്ചു റോഷന്‍റെ മണവാട്ടിയായി നില്‍ക്കുന്നത് ഭാവനയില്‍ കണ്ടു ദയ നടന്നു..               

32 comments:

 1. കുറെ നാളത്തേക്ക് ശേഷമാണല്ലോ ഫെമിനയുടെ പോസ്റ്റ്‌
  എന്ത് പറ്റി?
  പ്രണയ കഥ നന്നായി , അഭിനന്ദനങ്ങള്‍ ?

  ReplyDelete
 2. എന്നിട്ട് ?ഐസ് ക്രീം കഴിച്ചു പിരിഞ്ഞോ?
  ആഘ്യാന രീതി നന്നായി..കഥ പോലെ തോന്നിയില്ല..
  ഓര്‍മ കുറിപ്പ് പോലെ...ആശംസകള്‍..

  ReplyDelete
 3. എഴുത്ത് നല്ലത്. ഇത് പോലൊരു കഥയുടെ ഒടുവില്‍ 'ഇനിയെന്ത്' എന്ന് വായനക്കാരന് തോന്നിയാല്‍, അവര്‍ ആ വായന ആസ്വദിച്ചു എന്നാണ്.അങ്ങിങ്ങായി ചില അക്ഷരത്തെറ്റുകള്‍ കണ്ടിരുന്നു. ശ്രദ്ധിക്കുക.
  സമയം കിട്ടിയാല്‍ ഇങ്ങോട്ടും പോരുക. ദി സേക്രഡ്‌ ഫെയ്സ് പാക്ക്‌!!

  ReplyDelete
 4. ഇല പൊഴിഞ്ഞ മരത്തണലില്‍ സ്വപ്നം കണ്ടു നടന്നൊരു കാമ്പസ് കാലത്തേക്ക് തിരിച്ചയച്ചു ഈ വരികള്‍. വെയില്‍നിറമുള്ള ചില പകലുകള്‍. നിലാവുള്ള രാക്കിനാക്കള്‍. അങ്ങനെ പലതും. നന്ദി.

  ReplyDelete
 5. ശങ്കരനാരായണന്‍ മലപ്പുറം , മുല്ല , ismail chemmad, MyDreams , നസീര്‍ പാങ്ങോട് ~ Nazeer Pangod , ente lokam , ആളവന്‍താന്‍, വെറുതെ ഒരില
  .
  .
  ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..

  ReplyDelete
 6. 'കുടുംബമാധ്യമ'ത്തിലെ ലേഖനം താങ്കള്‍ തന്നെയാണോ എഴുതിയത്?

  ReplyDelete
 7. നല്ല വായനാസുഖം ലഭിക്കുന്ന എഴുത്ത്. ഭാവുകങ്ങള്‍!!!

  ReplyDelete
 8. ellavarkum nanni.
  @ശങ്കരനാരായണന്‍ മലപ്പുറം athezhuthiyath njan thanneyanu..

  ReplyDelete
 9. കഥ നന്നായി...നല്ല ഫീല്‍ ഉണ്ട്..പക്ഷെ ഒരു സംശയം ചോദിച്ചോട്ടെ???ഇങ്ങനെ ഒരു പ്രണയം ആരംഭിക്കുമോ???ഇത്ര പെട്ടെന്ന്???എന്റെ മാത്രം സംശയമാട്ടോ....

  ReplyDelete
 10. ഇതാണോ ഈ love @ first sight എന്നൊക്കെ പറയുന്നത് ??

  ReplyDelete
 11. വളരെ നന്നായിട്ടുണ്ട്..

  ഇനിയും എന്തൊക്കെയോ ബാക്കി ഉണ്ടെന്നു തോന്നി... കഥയുടെ തുടര്‍ച്ചയും ആഗ്രഹിച്ചു..

  അവിടയാണ് ഒരു വായനകാരിയുടെ മികവ്..

  ReplyDelete
 12. വളരെ നന്നായി, പക്വമായ കഥനം. ആശംസകള്‍!

  ReplyDelete
 13. ഇതുവഴി ആദ്യമാണ്..നല്ലൊരു പ്രയണയം മുന്നില്‍ കണ്ടു...ആശംസകള്‍

  ReplyDelete
 14. ഇത്ര എളുപ്പമാണോ ഒരു പെണ്ണിനെ വളയ്ക്കാന്‍ ? ഹ ഹാ .... ഒന്നുകില്‍ അവള്‍ക്കെന്തോ കുഴപ്പമുണ്ട് അല്ലെങ്കില്‍ .......... :)

  ReplyDelete
 15. പിന്നെ ഇതിനെ പ്രണയം എന്നല്ല പറയേണ്ടത്

  ReplyDelete
 16. പുതിയ തലമുറയിൽ മലയാള ഭാഷയും സാഹിത്യവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവരുണ്ട് എന്നതിലുള്ള എന്റെ സന്തോഷം ആദ്യം തന്നെ അറിയിക്കുന്നു. വായനയുടേയോ ജീവിതത്തിന്റെയോ നേരനുഭവങ്ങൾ ഫെമിനയുടെ വരികളിൽ തെളിഞ്ഞുകാണുന്നു. കൂടുതൽ ഗൌരവവൌം ഗഹനവുമായ വിഷയങ്ങൾ കൈഉകാര്യം ചെയ്യാനുള്ള ഭാഷാപരമായ പ്രാപ്തി പോസ്റ്റുകളിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതീക്ഷകളോടെ എല്ലാ ആശംസകളും അറിയിക്കുന്നു.

  ReplyDelete
 17. http://easajim.blogspot.com/2011/04/blog-post_18.html

  ബ്ലോഗ്ഗേഴ്സ് മീറ്റ് പോസ്റ്റ്

  ReplyDelete
 18. ഫെമിനാ ഞാനും എത്തീട്ടോ ഇവിടെ..
  കഥ വായിച്ചു.. ഞാൻ ഇടാൻ വെച്ചിരുന്ന കമന്റ് ഇതായിരുന്നു
  ###abith francis said...
  കഥ നന്നായി...നല്ല ഫീല്‍ ഉണ്ട്..പക്ഷെ ഒരു സംശയം ചോദിച്ചോട്ടെ???ഇങ്ങനെ ഒരു പ്രണയം ആരംഭിക്കുമോ???ഇത്ര പെട്ടെന്ന്???എന്റെ മാത്രം സംശയമാട്ടോ....####

  തുടർച്ചയെ പറ്റി ആകാംഷയുണ്ടായി... ഇനിയും പോരട്ടെ, മറ്റ് ബ്ലോഗുകളും ഞാൻ സന്ദർശിച്ചു. കവിതകൾ വായിച്ച് മനസ്സിലാക്കാൻ സമയമെടുക്കുമെന്നതിനാൽ അവിടങ്ങളിൽ അഭിപ്രായങ്ങൾ പിന്നീട്.. :-)

  ReplyDelete
 19. അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി..

  ReplyDelete
 20. ധനു മാസത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ ഞാന്‍ ഞാന്‍ ഞെട്ടിയുണര്‍ന്നത് ഒരിക്കലും നടക്കാത്ത സ്വപ്നത്തില്‍ നിന്നും ആയിരുന്നു. പക്ഷെ ഒരാഴ്ചയ്ക്ക് ശേഷം സ്വപ്നം യാഥാര്‍ത്യമായപ്പോള്‍ ട്രെയിനില്‍ എന്റെ ഇടതുവശത്തിരുന്നത് എന്റെ പ്രണയിനി തന്നെയായിരുന്നു. അത് പ്രണയത്തില്‍ നിനും ജീവിതത്തിലേക്കുള്ള ഒളിച്ചോട്ടമായിരുന്നു."ഞങ്ങള്‍ ഒരുമിച്ചു ഐസ്ക്രീം കഴിച്ചിരുന്നു.നിരത്തിലൂടെ കൈകോര്‍ത്തു പിടിച്ചു നടക്കുകയും ചെയ്തിരുന്നു. വിവാഹത്തിലൂടെ പ്രണയം മരിക്കുമെന്ന് തോന്നിയപ്പോള്‍ വേര്‍പിരിയലിലൂടെ പ്രണയത്തെ വീണ്ടെടുക്കാന്‍ ശ്രമിച്ചു.എന്നിട്ടും പ്രണയം ഞങ്ങളെ കൈവിട്ടു. എന്റെ പ്രണയിനിയുടെ കണ്ണുകള്‍ കുസൃതി നിറഞ്ഞതായിരുന്നില്ല ....എന്റെ കൂടെയിറങ്ങി വരുമ്പോള്‍ അവള്‍ "വെളുത്ത ഫ്രോക്കും ബൊക്കയും" പിടിച്ചിരുന്നില്ല.പക്ഷെ അവള്‍ എന്റെ മണവാട്ടിയായാണ്‌ വന്നത്.
  പ്രണയം നഷ്ട്ടപെട്ട ഞാന്‍ പ്രണയത്തെക്കുറിച്ച് എഴുതിയ കഥയ്ക്ക്‌ സത്യാസന്ധമായി എങ്ങനെ മറുപടിപറയും. ഇന്നലെ ബ്ലോഗിന്റെ ലിങ്ക് തന്നപ്പോള്‍ വായിച്ചു അഭിപ്രായം പറയാമെന്നു പറഞ്ഞും പോയി.
  ദയയുടെ മിഴികള്‍ വിടര്‍ന്നു തന്നെയിരിക്കട്ടെ ...അവള്‍ വെളുത്ത ഫ്രോക്കും ബൊക്കയും പിടിച്ചു റോഷന് വേണ്ടിയുള്ള കാത്തിരുപ്പ് തുടരട്ടെ.....
  എന്റെ എല്ലാവിധ ആശംസകളും.

  ReplyDelete
 21. (കോളേജ് )കഥ നന്നായി !! ഓരോ വരിയും വളരെ ഇന്റെലിജെന്റ് ആണ് !!

  ഇത് നടക്കുമോന്ന് ചോദിക്കുന്നവരോട് ..

  ഇതാണ് പലപ്പോഴും നടക്കുന്നത് , ചിലത് പ്രണയത്തിലും മറ്റു ചിലത് വേറെ പലതിലും അവസാനിക്കുന്നു !!

  ആശംസകള്‍ ഫെമിന !!

  ReplyDelete
 22. എന്നിട്ടെന്തായി..........എല്ലാം ഭയങ്കര ഫാസ്ടാനല്ലോ....ഇത്ര പെട്ടെന്ന്‍ ഐസ്ക്രീം വരെയൊക്കെ എത്തുമോ....ആവോ...എന്തായാലും കൊള്ളാം....ആശംസകള്‍.......

  ReplyDelete