Sunday, June 20, 2010

Short Message Service

Gazal : Hi
Zairah: എവിടായിരുന്നു ?
Gazal : തിരക്കായിരുന്നു
Zairah: ഞാനൊരു  കാര്‍ഡ്‌  അയച്ചിരുന്നു 
Gazal : ആഹ്  കിട്ടി , it was nice.
Zairah: വേനല്‍ …, ചുട്ടു  പോള്ളുകയായിരുന്നു  മഴമേഘമായി  നീ  inbox il വരുന്നത് 
വരെ .
Gazal : ഓ ..
Zairah: കഴിഞ്ഞ  ആഴ്ച  പതിപ്പില്‍  വന്ന  കഥ  വായിച്ചു , നന്നായിരുന്നു . ഏറ്റവും  
പുതിയത്  അല്ലെ ?
Gazal : thanx… പുതിയതൊന്നുമല്ല .college magazine ഇല്‍  വന്നിടുണ്ട്  5 കൊല്ലം  മുന്പ് 
Zairah: k
Zairah: എന്നോട്  ദേഷ്യമാണോ ?
Gazal : എന്തിനു ?
Zairah: എന്തിനെങ്കിലും ?
Gazal : പോടീ ..
Zairah: സ്നേഹമുണ്ടോ  എന്നോട് ?
Gazal : അറിയില്ല 
Zairah: പ്രണയമുണ്ടോ , ആരോടെങ്കിലും ?
Gazal : ഉണ്ട് 
Zairah: ആരോട് ?
Gazal : എന്റേതായ  എല്ലാത്തിനോടും 
Zairah: ഞാന്‍  നിനക്ക്  ആരാ ?
Gazal : ആരുമല്ല .. ആരും 
Zairah: നിന്റെ  തിരക്കുകള്‍ക്കിടയിലും  നീ  എനിക്കായി  മാറ്റി  വയ്ക്കുന്ന  ഈ  നല്ല 
നിമിഷങ്ങളില്‍  മാത്രമാണ്  ഞാന്‍  ജീവിക്കുന്നത് .
Gazal : എന്‍റെ  എല്ലാ  പെണ്‍  സുഹൃത്തുക്കളും  ഇത്  തന്നെ   പറയുന്നു .
Zairah: hm.. കാലം  തെളിയിക്കും  എന്‍റെ  പ്രണയം  സത്യമാണെന്ന് ..
Gazal : കാലം  കള്ളനാണ്  അത്  ഓര്‍മകളെ  കവരും .
Zairah: എന്‍റെ  പ്രണയം  നീ  അറിയാതിടത്തോളം  എനിക്കീ  ജീവിതം  നരകമാണ് .
Gazal : വിഡ്ഢിത്തം  പറയാതെ 
Zairah: തീയില്‍  നടക്കുന്ന  ഇവള്‍ക്ക്  നീ  എത്രയോ  അകലെയാണെന്നു   ഞാന്‍  എന്നേ 
മനസിലാക്കിയിരിക്കുന്നു .
Gazal : ചെമ്പക  പൂവില്‍  നടന്നിട്ടും  കാലു  പോല്ളുന്നുവെങ്കില്‍  അത്  എന്‍റെ  തെറ്റല്ല 
Zairah: L
Gazal : നീ  എന്നെ  അറിയുന്നില്ല  എന്നതാ  സത്യം 
നീ  അറിയുന്നില്ല … എന്നെ , എന്‍റെ  പ്രണയത്തെ ,എന്‍റെ  ഉള്ളിലെ  നിന്നെ   പോലും …
Zairah: ഇത്  ഞാനാണ്  Zairah, നിന്റെ  വെറുമൊരു  വായനക്കാരി .
Gazal : അതെ , നിന്നോട്  തന്നെയാണ്  പറയുന്നത് .
Zairah: അതായത് ????
Gazal : അതെ , നിന്നെ  പ്രണയിക്കാതിരിക്കാന്‍  ആവില്ലെനിക്ക് .
Zairah: എനിക്കിത്  വിശ്വസിക്കാമോ ?
Gazal : എനിക്ക്  വാക്ക്  ഒന്നേയുള്ളൂ 
Zairah: thank you so much
Gazal : എന്തിനു ?
Zairah: ഈയുല്ലോളെ  പ്രനയിക്കുന്നതിനു 
Gazal : you deserve my love dear
Zairah: എന്നുമുണ്ടാകുമോ  എനിക്കൊപ്പം ?
Gazal : വിശ്വസിക്കാം  കൂടെ  കാണും .
Gazal : നിന്നോട്  പറയാത്ത  ഒന്ന്  കൂടിയുണ്ട്  നമുക്കിടയില്‍ .
Zairah: എന്ത് ?
Gazal : നിനക്ക്  പ്രണയമെന്നാല്‍  എന്താണ് ?
Zairah: ആരുടെ  വാരിയെല്ലിനാലാണോ  ദൈവം  എന്നെ  സൃഷ്ടിച്ചത് , അയാളെ  കണ്ടെത്തല്‍ 
ആത്മാവ്  പരിപൂര്‍ണത  നേടുന്നത്  ആരുടെ  സാമിപ്യതിലാണോ , അയാളെ 
കണ്ടെത്തല്‍ .. ഹൃദയ  താഴ്വരയില്‍  നിത്യ  വസന്തം  തീര്‍ക്കുന്നതാരോ 
അയാളെ  എല്ലാ  അര്‍ഥത്തിലും  സ്നേഹിക്കുക , ഇതൊക്കെയ  ഇപ്പോള്‍  തോന്നുന്നത് 
Gazal : പ്രണയത്തില്‍  ഏറ്റവും  മഹാത്വമേരിയത് ?
Zairah: പരസ്പരം  പ്രണയിക്കുന്നു  എന്ന  ബോധം  തന്നെ   മഹാത്വമുല്ലതാണ് 
Gazal : വിവാഹത്തെ  കുറിച്  എന്താണ്  അഭിപ്രായം ?
Zairah: വിവാഹം  പ്രണയത്തെ  കൊല്ലും 
Gazal : mm..നമുക്കിടയില്‍  അങ്ങനൊരു  കൊലപാതകം  ഒരിക്കലും   ഉണ്ടാകില്ല 
Zairah: mmm.. നീ  married ആണെന്ന്  എനിക്ക്  തോന്നിയിരുന്നു 
Gazal : ഏയ്‌  married ഒന്നുമല്ല .ഒരു  കുട്ടിയുണ്ട് ,ആരുമില്ലാതവല്‍ 
ഞാന്‍  വളര്‍ത്തി ,പഠിപ്പിച്ചു ..ഇപ്പോള്‍  എല്ലാവരും  പറയുന്നു  കൂടെ  കൂട്ടാന്‍ .
Zairah: അവള്‍  പുണ്യം  ചെയ്തവള്‍ 
Gazal : അവള്‍  നേടിയത്  ഒരു  ജീവിതം , എന്‍റെ  പ്രണയമല്ല 
Zairah: പ്രണയിക്കാം  ഞാന്‍  നിന്നെ , രാധ  കണ്ണനെ  പ്രണയിച്ചത്  പോലെ 
Gazal : രുഗമിനിയുടെയും  സത്യഭാമയുടെയും  ഒക്കെ  കൈയ്  പിടിച്ച  അഗ്നി  കുണ്ടം 
ചുറ്റുമ്പോള്‍  കണ്ണന്‍  തന്റെ  രാധയെ  ഓടക്കുഴല്‍  നാദമായി  അരക്കെട്ടില്‍ 
ഒളിപ്പിച്ചിരുന്നു , അത്  പോലെ  നിന്നെയും  ഒളിപ്പിക്കാം  ഈ  യന്ത്രകൂട്ടില്‍ 
Zairah: യന്ത്ര  കൂട്ടോ ?
Gazal : ha ha mobile
Zairah: ഓഹ് അതിനും  പേരിട്ടോ ?
Zairah: നിന്റെ  അന്തപുരത്തില്‍  രുഗ്മിനിയെ  നോവ്‌  തീറ്റിച്ചു   കൊണ്ടു  നിന്റെ  ബീജത്തിന്റെ  മനുഷ്യ 
രൂപം  പിറക്കും …അപ്പോള്‍  അടി  വയര്‍  അമര്‍ത്തി  പിടിച്ചു  ഞാന്‍  നോവ്‌ 
തിന്നുന്നുണ്ടാകും …
Gazal : തൊട്ടിലോരുക്കി  നിര്‍ത്തണം  മറ്റൊരു  കംസനെ  കൊല്ലാന്‍  പ്രാപ്തി  നേടാനായി  അവനവിടെ 
വളരട്ടെ 
Zairah: രാവേറെയായി 
Gazal : ഉറങ്ങാം  നമുക്കിനി , മധുര  സ്വപ്‌നങ്ങള്‍  കണ്ടു …
Zairah: sweet dreams :-*
Gazal : chweet dreams ഉമ്മ്മ 

12 comments:

  1. nalla pranaya sankalppam... hrudayam kalangatte, orozhukkaayi paanjirangatte...

    ReplyDelete
  2. വളരെ ഇഷ്ടപ്പെട്ടൂ സുഹൃത്തേ...
    നല്ല രസമുള്ള വാക്യങ്ങള്‍ ആയിരുന്നു..
    എങ്കിലും മലയാളത്തില്‍ ടൈപ്പ് ചെയ്തിരുന്നു എങ്കില്‍ നല്ല വായനാസുഖം കൂടി കിട്ടുമായിരുന്നു..
    എഴുത്ത് തുടരുക....
    അഭിനന്ദനങ്ങള്‍... ആശംസകള്‍..

    ReplyDelete
  3. എഴുത്ത് തുടരുക....

    ReplyDelete
  4. sramikkam ennu nuna parayunnilla, vikalamennkilum njanente aksharangale athramel pranayikkunnu....

    ReplyDelete
  5. :-o

    ഏറെ പരിചിതമിത്!!!!!!!!! ഹ ഹ ഹ ഹ..

    ReplyDelete
  6. ഇത്തിരി നീളം കൂടി പോയോ എന്നൊരു സംശയം? എങ്കിലും കൊള്ളാം.
    ഇവിടെയും വിഷയം പ്രണയം തന്നെ.
    ഓ മറന്നു.
    പ്രണയത്തിനായി ഉള്ള ബ്ലോഗാണല്ലോ ഇതല്ലേ.

    ReplyDelete
  7. ഈ SMSല്‍ എന്റെ ജീവിതവുമുണ്ട് മാഷേ...വീണ്ടും ഓര്‍മ്മകള്‍ തിരിച്ചു വരുന്നു...വായിക്കെണ്ടിയിരുന്നില്ല ഈ സമയത്ത്..എന്തായാലും നന്ദി...ഉറങ്ങാത്ത, ഓര്‍മകള്‍ മാത്രമുള്ള ഒരു രാവിനു..

    ReplyDelete
  8. ഇത് പോലെ ഒരുമ്മ കൊടുത്താ .. നെറ്റ്‌വര്‍ക്ക് ചതിച്ചു രാവിലെ അവളുടെ അമ്മയ്ക്കാ കിട്ടിയത് !! മോവീല്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ അതോടെ തീരുമാനമായി !!

    നന്നായി, ഫെമിന !!

    ReplyDelete
  9. അസ്സലായിട്ടുണ്ട്......എനിക്ക് വളരെ ഇഷ്ടപ്പെട്ടു, മധുരമുള്ള ഓര്‍മ്മകളിലേക്ക് ഒരു തിരിച്ചു പോക്കിന് സാധിച്ചു....താങ്ക്സ്..വീണ്ടും എഴുതുക.... ആശംസകള്‍.........

    ReplyDelete